Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും കീഴുപറമ്പിൽ വൻ കൃഷിനാശം

text_fields
bookmark_border
അരീക്കോട്: ബുധനാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും കീഴുപറമ്പ് പഞ്ചായത്തിൽ പലയിടങ്ങളിലായി വൻ തോതിൽ വാഴകൃഷി നശിച്ചു. ഏകദേശം ഏഴ് ലക്ഷം രൂപ നാശനഷ്ടത്തിൽ പാകമായ കുലകളുള്ള 5000ലേറെ വാഴകളാണ് നശിച്ചത്. കീഴുപറമ്പിൽ വൈ.പി. സലാം, മരന്തല സമദ്, ബി. രാഘവൻ, എം.കെ. സാദിഖ്, പി.ടി. അബ്ദുട്ടി, വൈ.പി. ഫസൽ, തയ്യിൽ ആലിക്കുട്ടി, വൈ.പി. മൊയ്തീൻ, സി.പി. ഹംസ, ശാന്ത എന്നിവരുടേയും കുനിയിൽ മാളിയാടത്തിൽ മുഹമ്മദ് കുട്ടി, പി.കെ. ബിച്ചമ്മദ്, സി.എൻ. മുഹമ്മദലി, എം.സി. സമദ് എന്നിവരുടെയും വാഴകളാണ് കാര്യമായും നശിച്ചത്. കൃഷിനാശം സംഭവിച്ച സ്ഥലങ്ങളിൽ വെൽഫയർ പാർട്ടി ജില്ല സെക്രട്ടറി നാസർ മാസ്റ്റർ കീഴുപറമ്പ്, നേതാക്കളായ കെ.കെ. റഷീദ്, കെ.സി. അഹമ്മദ് കുട്ടി, കെ.കെ. അശ്റഫ് എന്നിവർ സന്ദർശിച്ചു. കർഷകർക്കാവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവണമെന്ന് അവർ അഭ്യർഥിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.കെ. കുഞ്ഞുമുഹമ്മദ്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഗഫൂർ കുറുമാടൻ എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story