Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപീവീസ്‌ പബ്ലിക്‌...

പീവീസ്‌ പബ്ലിക്‌ സ്‌കൂള്‍ യുവരാജ്‌ സിങ്​ സെൻറര്‍ ഓഫ്‌ എക്‌സലെന്‍സുമായി കൈകോര്‍ക്കുന്നു

text_fields
bookmark_border
നിലമ്പൂര്‍: ക്രിക്കറ്റില്‍ ഭാവി വാഗ്‌ദാനങ്ങളെ വാര്‍ത്തെടുക്കാനും ലോകോത്തര നിലവാരമുള്ള കോച്ചിങ് സൗകര്യങ്ങള്‍ നല്‍കാനും പീവീസ്‌ പബ്ലിക്‌ സ്‌കൂള്‍ യുവരാജ്‌ സിങ് സ​െൻറര്‍ ഓഫ്‌ എക്‌സലെന്‍സുമായി (വൈ.എസ്‌.സി.ഇ) കൈകോര്‍ക്കുന്നു. വൈ.എസ്‌.സി.ഇയുമായി ഔദ്യോഗികമായി സഹകരിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്‌കൂളാണിത്. പീവീസ്‌ ഗ്രൂപ് ചെയര്‍മാന്‍ പി.വി. അബ്ദുൽ വഹാബ്‌ എം.പി യുവരാജ്‌ സിങുമായി ഗുഡ്‌ഗാവിലെ വസതിയില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഇത്‌ സംബന്ധിച്ച്‌ ധാരണയായത്‌. ക്രിക്കറ്റ്‌ പിച്ചില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ അവസരമൊരുക്കുന്ന ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലുള്ളതും വ്യക്തിഗത വളര്‍ച്ച ഉറപ്പുവരുത്തുന്നതുമായ മികച്ച പരിശീലനമാണ്‌ വൈ.എസ്‌.സി.ഇ ലഭ്യമാക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story