Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേലേമ്പ്ര, മൂന്നിയൂർ...

ചേലേമ്പ്ര, മൂന്നിയൂർ ജലനിധി പദ്ധതികൾ: നടപടി ഉടനെന്ന് മന്ത്രിയുടെ ഉറപ്പ്

text_fields
bookmark_border
തേഞ്ഞിപ്പലം: കുടിവെള്ള ക്ഷാമം രൂക്ഷമായ ചേലേമ്പ്ര, മൂന്നിയൂർ ജലനിധി പദ്ധതികൾ വേഗത്തിലാക്കണമെന്നവശ്യപ്പെട്ട് നിയമസഭയിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ സബ്മിഷൻ. മൂന്നിയൂർ ജലനിധി പദ്ധതി സാങ്കേതികാനുമതിയും ടെൻഡർ നടപടിയും മുൻഗണന നൽകി നടപ്പാക്കുമെന്നും ചേലേമ്പ്ര ജലനിധി പദ്ധതിയിലെ എല്ലാ ഉപഭോക്താക്കൾക്കും കുടിവെള്ളം എത്തിക്കുന്നതിനാവശ്യമായ ജലസംഭരണി നിർമിക്കുന്നതുൾപ്പെടെ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും ജലവിഭവ മന്ത്രി മാത്യു ടി. തോമസ് സബ്മിഷന് മറുപടിയായി നിയമസഭയിൽ ഉറപ്പ് നൽകിയതായും എം.എൽ.എ അറിയിച്ചു. മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ ഗുണഭോക്തൃ വിഹിതം അടച്ച 6000ത്തോളം പേരടങ്ങുന്ന പദ്ധതിയുടെ ഡി.പി.ആറിന് അംഗീകാരം ലഭിച്ചിട്ടും സാങ്കേതികാനുമതിയും ടെൻഡർ നടപടിയും വേഗത്തിലാക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടത്. കൂടാതെ ചേലേമ്പ്ര ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിവരുന്ന ജലനിധി പദ്ധതി 3008 ഉപഭോക്താക്കൾ പണം അടച്ചിട്ടുണ്ട്. അതിൽ 1153 പേർക്ക് മാത്രമാണ് വെള്ളം ലഭിച്ചത്. അതേസമയം, ഉയർന്ന പ്രദേശമായതിനാലാണ് കാക്കഞ്ചീരി കിൻഫ്രയിൽനിന്ന് ജലവിതരണം നേരിട്ട് നടത്തിയതെന്നും കിൻഫ്രയുടെ ജലസംഭരണിയിൽനിന്ന് 150 എം.എം വ്യാസത്തിലുള്ള പൈപ്പ് മാറ്റി 300 എം.എം വ്യാസത്തിലുള്ള പൈപ്പാക്കി മാറ്റാൻ തത്ത്വത്തിൽ കിൻഫ്ര അനുവദിച്ചിട്ടുണ്ടെന്നും ഇപ്രകാരം തുടർ നടപടികൾ സ്വീകരിച്ചാൽ എല്ലാവർക്കും വെള്ളം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story