Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റിൽ കരാർ...

കാലിക്കറ്റിൽ കരാർ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ: പ്രക്ഷോഭത്തിനൊരുങ്ങി മുസ്​ലിം ലീഗ്

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ കരാർ, ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇടതുപക്ഷം നാമനിർദേശം ചെയ്ത സിൻഡിക്കേറ്റാണ് കാലിക്കറ്റിൽ ഭരണം നടത്തുന്നതെങ്കിലും ഉന്നതാധികാരസ്ഥാനങ്ങളിലിരിക്കുന്ന വി.സി, പി.വി.സി, രജിസ്ട്രാർ, പരീക്ഷ കൺടോളർ എന്നിവർ യു.ഡി.എഫി​െൻറ കാലത്ത് നിയമിക്കപ്പെട്ടവരാണ്. കാലിക്കറ്റ് സർവകലാശാലയിൽ യു.ഡി.എഫ് സിൻഡിക്കേറ്റി​െൻറ കാലത്ത് നിയമിക്കപ്പെട്ട താൽക്കാലിക, കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ സിൻഡിക്കേറ്റിന് വി.സിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒത്താശ ചെയ്ത് കൊടുക്കുന്നതായി മുസ്ലിം ലീഗിന് ആക്ഷേപമുണ്ട്. സർക്കാർ, ഗ്രാൻറ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളിലെ ദിവസവേതന, കരാർ ജീവനക്കാരെ പിരിച്ചുവിടണമെന്ന സർക്കാർ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് മാർച്ച് 31ന് കാലിക്കറ്റിലും ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇതിനുശേഷം പുതിയ പാനലിൽ തന്നിഷ്ടക്കാരെ തിരുകിക്കയറ്റാനാണ് നീക്കം നടക്കുന്നതെന്നും ഇതിനെതിരെ ചെറുവിരലനക്കാൻ പോലും വി.സിയും മറ്റ് അധികൃതരും ശ്രമിച്ചിട്ടില്ലെന്നുമാണ് മുസ്ലിം ലീഗി​െൻറ പ്രധാന ആരോപണം.
Show Full Article
TAGS:LOCAL NEWS 
Next Story