Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊയ്തൊഴിഞ്ഞ പാടങ്ങളിൽ...

കൊയ്തൊഴിഞ്ഞ പാടങ്ങളിൽ കളിയാരവമുയർന്നു; വലിയോറ കാൽപന്ത്​ ലഹരിയിലേക്ക്

text_fields
bookmark_border
വേങ്ങര: കൃഷിയൊഴിഞ്ഞ പാടശേഖരങ്ങളിൽ കാൽപന്തുകളിയുടെ ആരവമുയരുന്നു. വേങ്ങരയിലെ വോളിബാളി​െൻറ ഈറ്റില്ലമായ വലിയോറപ്പാടത്ത് ഇനി കാൽപന്ത് കളിയുെട പൂരവും കാണാം. പാടം കട്ടയുടച്ച് താൽക്കാലിക സ്റ്റേഡിയങ്ങളാക്കി രൂപമാറ്റം വരുത്തിയാണ് കളിയാരംഭിക്കുന്നത്. വിവിധ പ്രാദേശിക ക്ലബുകളും കൂട്ടായ്മകളുമാണ് വലിയോറയിൽ കാൽപ്പന്തു മാമാങ്കമൊരുക്കുന്നത്. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകാൻ വിവിധ സ്ഥാപനങ്ങളും മത്സരിക്കുകയാണ്. വലിയോറ പരപ്പിൽപാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.വൈ.എസും പൂക്കുളം ബസാറിലെ ഡിസ്കോയുമാണ് പാടത്ത് രണ്ടുഭാഗത്തായി കാൽപ്പന്തുകളി മാമാങ്കത്തിന് തുടക്കം കുറിച്ചത്. പി.വൈ.എസിേൻറത് 24 ദിവസം നീണ്ട സൂപ്പർ ലീഗ് മത്സരമാണ്. ആദ്യ മത്സരം ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അസീസ് കൈപ്രൻ അധ്യക്ഷത വഹിച്ചു. എം.എ. അസീസ്, ഹാരിസ് മാളിയേക്കൽ, പഞ്ചായത്ത് അംഗം സൈറാബാനു, എ.കെ.എ. നസീർ, സഹീർ അബ്ബാസ് നടക്കൽ, അദ്നാൻ ഇരുമ്പൻ എന്നിവർ സംസാരിച്ചു. ഷംസു കല്ലിടുമ്പിൽ കളി നിയന്ത്രിച്ചു. ഉദ്ഘാടനത്തിനു മുമ്പ് നടന്ന റോഡ്ഷോ കെ.കെ. ഇർഷാദ്, വി.എം. ഹസൻ എന്നിവർ നിയന്ത്രിച്ചു. ഡിസ്കോ പൂക്കുളത്തി​െൻറ 16 ദിവസം നീണ്ട് സൂപ്പർലീഗ് ഉദ്ഘാടന മത്സരം ബ്ലാക്ക് ഡവിൽസും എ.എച്ച് ഗ്രൂപ്പും തമ്മിലായിരുന്നു. പഞ്ചായത്ത് അംഗം പി. അസീസ് ഉദ്ഘാടനം ചെയ്തു. ഉമ്മർ കൈപ്രൻ, മുഹമ്മദലി പൂവഞ്ചേരി, വി.എം. ഹംസക്കുട്ടി, ഇ. ഷാഫി, ഒ. കോയ, കെ.കെ. മുനീർ, ഇ. നവാസ്, വി.എം. അസൈൻ എന്നിവർ സംബന്ധിച്ചു. മാർച്ച് 27ന് ബാസ്‌ക് മനാട്ടിപ്പറമ്പി​െൻറ നേതൃത്വത്തിൽ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറും അരങ്ങേറാനിരിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story