Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:08 AM GMT Updated On
date_range 2018-03-15T10:38:59+05:30കണ്ണമംഗലത്ത് ജനകീയ കൂട്ടായ്മയുടെ വികസന മാതൃക ചേറൂർ^പടപ്പറമ്പ് ഹരിജൻ കോളനി റോഡ് പൂർണമായും ടാർ ചെയ്തു
text_fieldsകണ്ണമംഗലത്ത് ജനകീയ കൂട്ടായ്മയുടെ വികസന മാതൃക ചേറൂർ-പടപ്പറമ്പ് ഹരിജൻ കോളനി റോഡ് പൂർണമായും ടാർ ചെയ്തു ചേറൂർ: റോഡ് നിലവിൽ വന്നിട്ട് 30ഓളം വർഷമായെങ്കിലും നെടുനീളത്തിൽ ടാർ ചെയ്തു കാണാനായത് ഇപ്പോൾ മാത്രമെന്ന് പഴമക്കാർ. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ചേറൂർ-പടപ്പറമ്പ് ഹരിജൻ കോളനി റോഡ് ആണ് സർക്കാർ ഫണ്ടിനൊപ്പം പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച 1,90,000 രൂപ കൂടി ചേർത്ത് വാർഡ് അംഗം യു. സക്കീനയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി തീർത്ത് ടാർ ചെയ്തു ഗതാഗത യോഗ്യമാക്കിയത്. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ ഫണ്ടുകൾ വർഷങ്ങൾക്ക് മുമ്പ് ലഭിച്ചിരുന്നെങ്കിലും റോഡ് പണി പൂർത്തിയാക്കാനായത് ഇപ്പോഴാണ്. കണ്ണമംഗലം പഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം 2016ൽ ആണ് നായാടിപ്പാറ മുതൽ എസ്.സി കോളനി വരെയുള്ള റോഡ് റീടാറിങ് നടത്തിയത്. കണ്ണൻ ചോല മുതൽ നായാടിപ്പാറ വരെയുള്ള ഭാഗം ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കോൺക്രീറ്റ് ചെയ്തത്. 2017ൽ ജില്ല പഞ്ചായത്തിെൻറ ഫണ്ടുപയോഗിച്ച് കണ്ണൻചോല മുതൽ മണ്ണാരംകുന്ന് ഭാഗംവരെ കോൺക്രീറ്റിങ്ങും ടാറിങ്ങും നടത്തി. പൊതുജന സഹകരണത്തോടെ 40,000 രൂപ ചെലവഴിച്ച് റോഡിെൻറ ഇരുവശവും മണ്ണിട്ട് കെട്ടുറപ്പ് കൂട്ടി. ഇതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ഉപയോഗപ്പെടുത്തി. റോഡിെൻറ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം യു. സക്കീന നിർവഹിച്ചു. ചടങ്ങിൽ ആലസ്സൻ തയ്യിൽ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം കണ്ണേത്ത്, കെ.പി. മുഹമ്മദ് കുട്ടി, ചാക്കീരി അബു, പതിയിൽ മരക്കാർ കുഞ്ഞി, സി.എം. പോക്കർ, പി. അബ്ദുസ്സമദ്, ബാവ കണ്ണേത്ത്, പി. സത്താർ, ചാക്കീരി മുഹമ്മദ് കുട്ടി, ഫൈസൽ ചേറൂർ എന്നിവർ സംസാരിച്ചു.
Next Story