Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹയർ​െസക്കൻഡറി പരീക്ഷ:...

ഹയർ​െസക്കൻഡറി പരീക്ഷ: കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ചോദ്യപേപ്പറിലും പിശക്​ ചോദ്യപേപ്പറിലും പിഴവ്​

text_fields
bookmark_border
കോഴിക്കോട്: ഹയർെസക്കൻഡറി പരീക്ഷയിലെ പിഴവുകൾ തുടരുന്നു. കൊമേഴ്സ് വിഭാഗം പ്ലസ്ടു വിദ്യാർഥികളുടെ ബുധനാഴ്ച നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് വിദ്യാർഥികളെ ബാധിക്കുന്ന അബദ്ധം.17 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ഉത്തരമെഴുതണമെന്ന് മലയാളത്തിൽ ചോദ്യപേപ്പറിൽ നിർദേശം കൊടുത്തതാണ് വിദ്യാർഥികളെ വലച്ചത്. ഒമ്പെതണ്ണത്തിന ് എഴുതണമെന്നായിരുന്നു ചോദ്യപേപ്പറിൽ ഇംഗ്ലീഷിലുണ്ടായിരുന്ന നിർദേശം. മലയാളത്തിലെഴുതിയ നിർദേശത്തിനനുസരിച്ച് രണ്ടെണ്ണത്തിനുമാത്രം ഉത്തരമെഴുതിയവർ പുറത്തിറങ്ങിയ ശേഷമാണ് ഇംഗ്ലീഷിലുള്ള നിർദേശം ശ്രദ്ധിച്ചത്. അതേസമയം, പിഴവ് പരീക്ഷ തുടങ്ങി 15 മിനിറ്റിനകം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോർട്ടലിൽ ചോദ്യപേപ്പർ തിരുത്തി വിട്ടിരുന്നതായും വിദ്യാർഥികളിൽനിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും ഹയർ െസക്കൻഡറി പരീക്ഷ വിഭാഗം ജോയൻറ് ഡയറക്ടർ െക. ഇമ്പിച്ചിക്കോയ പറഞ്ഞു. ചോദ്യക്കടലാസിൽ 9x3 എന്ന് മാർക്കിനെക്കുറിച്ച് വ്യക്തമായി എഴുതിയിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയിൽ ഭൂപടം നൽകാതെ സ്ഥലങ്ങൾ അടയാളപ്പെടുത്താൻ നിർദേശിച്ചിരുന്നു. പിഴവ് ശ്രദ്ധയിൽപ്പെട്ടതോടെ വെബ്സൈറ്റിൽ ഭൂപടം നൽകുകയും പ്രിൻസിപ്പൽമാർ പ്രി​െൻറടുത്ത് വിതരണം ചെയ്യുകയുമായിരുന്നു. ഹയർെസക്കൻഡറി പരീക്ഷക്ക് ആവശ്യത്തിന് അധ്യാപകരെ ഡ്യൂട്ടിക്ക് നിേയാഗിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story