Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമഗ്ര വിദ്യാഭ്യാസ...

സമഗ്ര വിദ്യാഭ്യാസ പദ്ധതി: വിളംബര ജാഥ നടത്തി

text_fields
bookmark_border
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ വിളംബര ഘോഷയാത്ര നടത്തി. മരുതിങ്ങലിൽ നിന്നാരംഭിച്ച യാത്ര കിഴക്കെത്തല ബസ്സ്റ്റാൻഡിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ്, വൈസ് പ്രസിഡൻറ് സി.കെ. ബിജിന, സ്ഥിരംസമിതി അധ്യക്ഷരായ പി. ഷൗക്കത്തലി, ഷീബ പള്ളിക്കുത്ത്, അംഗങ്ങളായ കെ. മുഹമ്മദ് മാസ്റ്റർ, വി. ആബിദലി, വി. ഷബീറലി, പി. ദീപ ടീച്ചർ, പി. സൈനബ, ഷീന ജിൽസ്, വണ്ടൂർ ബി.പി.ഒ ഷൈജി ടി. മാത്യു, വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ കെ.കെ. ജയിംസ് എന്നിവർ നേതൃത്വം നൽകി. വിവിധ സ്കൂളുകളിലെ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ, ബാൻഡ് ട്രൂപ്, സ്കൗട്ട്സ്, അധ്യാപകർ എന്നിവർ അണിനിരന്നു. രൂപരേഖ പ്രകാശനവും പ്രതിഭാസംഗമവും വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പി.ടി.ബി ഓഡിറ്റോറിയത്തിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story