Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവണ്ടൂർ ഗ്രാമപഞ്ചായത്ത് ...

വണ്ടൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

text_fields
bookmark_border
വണ്ടൂർ: ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ജുവൈരിയ ഉദ്‌ഘാടനം ചെയ്തു. വിവിധ വർക്കിങ് ഗ്രൂപ്പുകൾ, ആസൂത്രണ സമിതി, ഗ്രാമസഭകൾ, പ്രത്യേക ഗ്രാമസഭ, ഊരുകൂട്ടം എന്നിവിടങ്ങളിൽനിന്ന് ഉയർന്നുവന്ന നിർദേശങ്ങളാണ് കരട് പദ്ധതിയായി സെമിനാറിൽ അവതരിപ്പിച്ചത്. വികസന ഫണ്ടായി 5,78,19,000 രൂപയും മെയിൻറനൻസ് ഫണ്ടായി 1,63,44,000 രൂപയും അനുവദിച്ച് കിട്ടുന്നതിന് പുറമെ പഞ്ചായത്തി‍​െൻറ തനത് ഫണ്ടിൽനിന്ന് ഒരു കോടി രൂപയോളം പുതിയ സാമ്പത്തിക വർഷത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽപാദന മേഖല -30 ശതമാനം, മാലിന്യസംസ്കരണം -10 ശതമാനം, വനിത ഘടകം 20 ശതമാനം, കുട്ടികൾ, ഭിന്നശേഷിയുള്ളവർ 10 ശതമാനം, വൃദ്ധർ-പാലിയേറ്റിവ് എന്നിവക്ക് 10 ശതമാനം, ലൈഫ് ഭവന പദ്ധതിക്ക് 20 ശതമാനം എന്നിങ്ങനെയാണ് മാറ്റിവെച്ചത്. ചർച്ചക്ക് ശേഷം ക്രോഡീകരിക്കുന്ന അന്തിമ പദ്ധതിയാണ് ജില്ല ആസൂത്രണ സമിതിക്ക് അംഗീകാരത്തിനായി നൽകുക. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് റോഷ്‌നി കെ. ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം.കെ. നാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. സത്യഭാമ, ഇ. രാധാമണി, കാപ്പിൽ ജോയ്, അനിൽ നിരവിൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. രാമചന്ദ്രൻ, എം. സലീന, ബേബി കമലം, അംഗങ്ങളായ പി. സതീശൻ, കെ. പ്രഭാകരൻ, സി.ടി. ജംഷീർ ബാബു, കെ.കെ. സാജിത, സെക്രട്ടറി വൈ.പി. അഷ്‌റഫ്, സലാം എമങ്ങാട്, ടി.പി. അസ്‌കർ, ഇ.പി. ബഷീർ എന്നിവർ സംസാരിച്ചു. മറ്റു പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിങ് ഗ്രൂപ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. സർവിസ് നടത്തി വണ്ടൂർ: വാണിയമ്പലം പാലിയേറ്റിവ് ക്ലിനിക്കി​െൻറ ധനശേഖരണാർഥം ഒരു ബസ് കൂടി സർവിസ് നടത്തി. നിലമ്പൂർ മുണ്ടേരി റൂട്ടിലോടുന്ന ആൽഫ ബസിലെ ജീവനക്കാരുടെ വേതനം ഉൾപ്പെെടയുള്ള ഒരു ദിവസത്തെ വരുമാനമാണ് കാരുണ്യപ്രവർത്തനത്തിനായി നൽകുന്നത്. മണലിമ്മൽപാടം ബസ്സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് റോഷ്‌നി കെ. ബാബു, വൈസ് പ്രസിഡൻറ് എം.കെ. നാസർ എന്നിവർ ആദ്യ സംഭാവന നൽകി. സി.കെ. മുബാറക്ക്, ലിയാഖത്തലി, വി.എം. നാണി, ഫിറോസ്, ഗഫൂർ മോയിക്കൽ, യു.കെ.ബി. സച്ചിദാനന്ദൻ, നൗഫൽ പാറക്കുളം, ജൈസൽ എടപ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story