Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷ്യഭദ്രത: കരട്​...

ഭക്ഷ്യഭദ്രത: കരട്​ നിയമാവലി അംഗീകരിച്ചു; ധനകാര്യ കമീഷന്​ 14 തസ്​തിക

text_fields
bookmark_border
സർക്കാറി​െൻറ വാർഷികത്തിന് ഒരു മാസത്തെ പരിപാടി തിരുവനന്തപുരം: സാസ്ഥാന സർക്കാറി​െൻറ രണ്ടാംവാർഷികം മേയ് ഒന്നുമുതൽ 31 വരെ ഒരു മാസം നീളുന്ന പരിപാടികളോടെ ആഘോഷിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലയിലും മണ്ഡലാടിസ്ഥാനത്തിൽ ആഘോഷം സംഘടിപ്പിക്കും. വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും വാർഷികത്തോടനുബന്ധിച്ച് നടത്തും. വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം കണ്ണൂരിലും സമാപനം തിരുവനന്തപുരത്തുമായിരിക്കും. മന്ത്രിമാർക്ക് ജില്ലകളിൽ ആഘോഷത്തി​െൻറ ചുമതല നൽകാനും തീരുമാനിച്ചു. *സംസ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതിന് തയാറാക്കിയ കരട് നിയമാവലി മന്ത്രിസഭ അംഗീകരിച്ചു. യോഗ്യതാപട്ടികയിൽ ഉൾപ്പെടാത്തവരുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനം, സംസ്ഥാന ഭക്ഷ്യകമീഷ‍​െൻറ രൂപവത്കരണം തുടങ്ങിയവ ഇതി​െൻറ ഭാഗമായി വരും. *നാട്ടികയിൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ആരംഭിക്കും. ഇതിനായി ഏഴ് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. *15ാം ധനകാര്യ കമീഷൻ സെൽ രൂപവത്കരിക്കുന്നതിന് 14 തസ്തികകൾ സൃഷ്ടിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story