Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എച്ച്​.സിയിൽ...

പി.എച്ച്​.സിയിൽ കാലാവധി കഴിഞ്ഞ മരുന്ന്​ വിതരണം ചെയ്​തെന്ന്​ പരാതി

text_fields
bookmark_border
വേങ്ങര: ഇരിങ്ങല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി പരാതി. ഇരിങ്ങല്ലൂര്‍ പാലാണി അമ്പലവന്‍ പുത്തന്‍പീടിയേക്കല്‍ കുഞ്ഞലവിയുടെ ഭാര്യ ഫാത്തിമക്കാണ് (60) കാലാവധി കഴിഞ്ഞ ഗുളിക നൽകിയതെന്ന് നാട്ടുകാര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി. ദീര്‍ഘകാലമായി രക്തസമ്മർദത്തിന് ചികിത്സ തേടുന്ന ഫാത്തിമക്ക് കഴിഞ്ഞ ദിവസം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് സിലാകാര്‍ട്ട് ഗുളികയാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഫാര്‍മസിയില്‍നിന്ന് സിലോവിന്‍ 5 ഗുളികയാണ് നല്‍കിയത്. പത്ത് ഗുളികകളടങ്ങുന്ന സ്ട്രിപ്പില്‍നിന്ന് കാലാവധി രേഖപ്പെടുത്തുന്ന ഭാഗത്തെ രണ്ട് ഗുളികകള്‍ വീതം മുറിച്ചു മാറ്റിയ നിലയിലായിരുന്നു. വിതരണം ചെയ്ത എട്ട് സ്ട്രിപ്പുകളിലും ഇതേ രീതിയിലായിരിന്നു. കാലാവധി രേഖപ്പെടുത്തിയ ഭാഗം ബോധപൂർവം മുറിച്ചുമാറ്റിയതാണെന്നും നാട്ടുകാർ ആരോപിച്ചു. പി.എച്ച്.സിയിൽ ആറുമാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. നേരത്തേ കണ്ണ് രോഗത്തിന് ചികിത്സ തേടിയെത്തിയ പത്തുവയസ്സുകാരന് കാലാവധി കഴിഞ്ഞ തുള്ളിമരുന്ന് നല്‍കിയിരുന്നതായി പരാതി ഉയർന്നിരുന്നു. മരുന്ന് വിതരണത്തില്‍ സ്വകാര്യ ഏജൻസികളുടെ ഇടപെടൽ ഉണ്ടെന്ന് സംശയമുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. വാർത്തസമ്മേളനത്തില്‍ മുനീര്‍ ബുഖാരി, എ.പി. കുഞ്ഞലവി, കെ. മൊയ്തീന്‍, എ.പി. അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു. അതേസമയം, മരുന്ന് മാറിയിട്ടില്ലെന്നും മാര്‍ച്ച് 31 വരെ മരുന്നിന് കാലാവധിയുണ്ടെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. ദീപ്തി അറിയിച്ചു. കാലാവധി തിയതി മുറിച്ചു രുന്നുകള്‍
Show Full Article
TAGS:LOCAL NEWS 
Next Story