Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഫീര്‍ വധം: ഗൂഢാലോചന...

സഫീര്‍ വധം: ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണം

text_fields
bookmark_border
പാലക്കാട്: മണ്ണാര്‍ക്കാട് യുവ വ്യാപാരി സഫീറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി (ജോബി ചുങ്കത്ത് വിഭാഗം) ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഭവം നടന്ന് നാളിതുവരെയായിട്ടും ഗൂഢാലോചനക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മണ്ണാര്‍ക്കാട്ടെ ഗുണ്ടാ അതിക്രമം തടയാന്‍ പൊലീസ് നടപടി സ്വീകരിക്കണം. അട്ടപ്പാടിയില്‍ മധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിരപരാധികളായ വ്യാപാരികളെ കേസില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജോബി വി. ചുങ്കത്ത്, പി.എം.എം. ഹബീബ്, സിംപ്‌സണ്‍, ഫിറോസ് ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story