Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:33 AM GMT Updated On
date_range 2018-03-14T11:03:01+05:30വിധവ സംഘം ജില്ല സമ്മേളനം 15ന്
text_fieldsപാലക്കാട്: കേരള രാവിലെ 10ന് പട്ടാമ്പി വ്യാപാര ഭവനില്‍ നടക്കുമെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കെ.എം. ഗിരിജ അധ്യക്ഷത വഹിക്കും. വിധവകള്‍ കുടുംബനാഥയായിട്ടുള്ള റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കണമെന്നും വിധവകളുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പുനരധിവാസവും സുരുക്ഷിതത്വവും ഉറപ്പുവരുത്താന്‍ അവകാശ സംരക്ഷണനിയമം നടപ്പാക്കണം. സര്‍ക്കാര്‍ ജോലികളില്‍ അഞ്ചുശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നും വിധവ ക്ഷേമ വികസന കോര്പറേഷന് രൂപവത്കരിക്കണമെന്നുമടങ്ങുന്ന 15 നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ല പ്രസിഡൻറ് ഫരീദ, ജില്ല സെക്രട്ടറി ഫത്തിമത്ത് സുഹ്റ, വിജി ബാബു, വിജയലക്ഷ്മി എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story