Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:29 AM GMT Updated On
date_range 2018-03-14T10:59:59+05:30സൗജന്യ അവധിക്കാല പരിശീലനം
text_fieldsആലത്തൂർ: പവർ ഓഫ് വിക്ടറി എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ അവധിക്കാല സൗജന്യ പരിശീലനം നൽകുന്നു. ഏപ്രിൽ നാലുമുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ മാർച്ച് 31ന് മുമ്പ് പേര് നൽകണം. സാമ്പത്തികമായി പിന്നാക്കമുള്ള എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെ സർക്കാർ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പ്രവേശനം. പഠനത്തോടൊപ്പം ഓർമശക്തി വർധിപ്പിക്കുക, ആത്മവിശ്വാസവും പ്രവർത്തന മികവും നേടുക, ഇഷ്ടപ്പെട്ട തൊഴിൽമേഖല തെരഞ്ഞെടുക്കുക എന്നിവയിലാണ് പരിശീലനമെന്നും സംഘാടകർ അറിയിച്ചു. വീടിെൻറ അടുക്കള കത്തിനശിച്ചു; ഗൃഹനാഥന് പൊള്ളലേറ്റു മങ്കര: മുൻകാല നാടക കലാകാരനും നടനുമായ മങ്കര ചെമ്മുക മുത്തങ്ങാട് രാമകൃഷ്ണെൻറ ഒറ്റമുറിയോട് ചേർന്ന അടുക്കള കത്തിനശിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. വയോധികനായ രാമകൃഷ്ണൻ ഇവിടെ ഒറ്റക്കാണ് താമസിച്ചുവരുന്നത്. അടുപ്പിൽ ഭക്ഷണം തയാറാക്കിവെച്ച് അയൽവാസിയുടെ വീട്ടിൽപോയപ്പോഴാണ് സംഭവം. അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അടുക്കള കത്തുന്നത് ശ്രദ്ധയിൽപെട്ടത്. വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും ഓടിട്ട അടുക്കള പൂർണമായും കത്തി. കിടപ്പ് മുറിയിലേക്ക് തീ പടർന്നില്ല. തീ കെടുത്തുന്നതിനിടെ രാമകൃഷ്ണെൻറ വലതുകാലിനടിയിൽ പൊള്ളലേറ്റു. അരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മങ്കര പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. അടുപ്പിൽ നിന്നായിരിക്കാം തീ പടർന്നതെന്ന് കരുതുന്നു.
Next Story