Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈകല്യങ്ങളെ പൊരുതി...

വൈകല്യങ്ങളെ പൊരുതി തോൽപിച്ച ഇരട്ടകൾക്ക് ഇത് പരീക്ഷക്കാലം

text_fields
bookmark_border
പുലാപ്പറ്റ: തളരാത്ത മനസുമായി വൈകല്യങ്ങളെ തോൽപിച്ച് പത്തി​െൻറ കടമ്പ കടക്കാൻ ഇരട്ട സഹോദരങ്ങളും പരീക്ഷ എഴുതുകയാണ്. കനലെരിയുന്ന ജീവിത വഴിയിൽ തളരാത്ത മനസ്സുമായി പുലാപ്പറ്റ എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ് പത്താംതരം വിദ്യാർഥികളായ മുഹമ്മദ് നവാസും മുഹമ്മദ് നിയാസുമാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. കൂട്ടുകാരെല്ലാം ഓടി ചാടി സ്കൂളിലെത്തുമ്പോഴും പരീക്ഷ എഴുതാൻ പോലും ഇരിപ്പുറക്കാത്ത ഇരട്ട സഹോദരങ്ങൾ ജീവിതമാകുന്ന അഗ്നിപരീക്ഷയിൽ അതിജീവനത്തി​െൻറ പുതുപാഠം രചിക്കുകയാണ്. സ്വന്തം കൈ ഉപയോഗിച്ച് എഴുതുവാനോ ഭക്ഷണമെടുത്ത് കഴിക്കുന്നതിനോ ഇവർക്ക്‌ കഴിയില്ല. രക്ഷിതാക്കളുടെ ഒക്കത്തിരുത്തി വാഹനത്തിലിരുത്തിയാണ് ദിവസവും സ്കൂളിലെത്തിക്കുന്നത്. പുലാപ്പറ്റ ഉമ്മനഴി വൈനിപ്പാടത്ത് അബ്ദു റഷീദ്, ഉമ്മുഹബീബ ദമ്പതികളുടെ മക്കളാണ് ഈ ഇരട്ടകൾ. കുട്ടികളുടെ ചികിത്സക്കും യാത്രക്കും മാസം തോറും നല്ലൊരു തുക ചെലവ് വരുന്നുണ്ട്. സർക്കാർ അനുവദിച്ച ഭിന്നശേഷിക്കാർക്കുള്ള പെൻഷനാണ് ഒരു പരിധി വരെ ആശ്വാസമാവുന്നത്. ചലനശേഷിയില്ലാത്ത ഇരുവരെയും സ്കൂളിലേക്കും ആശുപത്രിയിലേക്കും കൊണ്ടുപോകാൻ സ്വന്തം വാഹനമില്ലെന്ന സങ്കടവും രക്ഷിതാക്കൾ പങ്ക് വെക്കുന്നു. വീട്ടിലേക്ക് വാഹനം കടന്നുപോവാനുള്ള റോഡുമില്ല. ഉമ്മനഴി എ.എൽ.പി സ്കൂൾ, നരിക്കുണ്ട് യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർക്ക് എട്ടാം തരം വരെ ആഴ്ചയിൽ ഒരുദിവസം ബി.ആർ.സി.യിൽ നിന്ന് അധ്യാപകരെത്തി പഠിപ്പിച്ചിരുന്നു. പുലാപ്പറ്റ എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ് ഒമ്പതാം തരം വിദ്യാർഥികളായ സിദ്ധാർഥ്, അഭിജിത്ത് എന്നിവരാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ സഹായികകളായി വരുന്നത്‌. ഇവരുടെ ഭാവിയുടെ കാര്യത്തിൽ രക്ഷിതാക്കൾ ആശങ്കാകുലരാണ്. വൈകല്യങ്ങൾ അതിജീവിക്കുവാൻ അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണ ഇവർക്ക് പoന വഴിയിൽ ഊർജം പകരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story