Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:21 AM GMT Updated On
date_range 14 March 2018 5:21 AM GMTഹിമാലയത്തിലെ രജനികാന്തിെൻറ കുതിര സവാരി ചിത്രം വൈറലാവുന്നു
text_fieldsbookmark_border
കോയമ്പത്തൂർ: ഹിമാലയ താഴ്വരകളിലൂടെ രജനികാന്ത് കുതിര സവാരി ചെയ്യുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിവിധ ആരാധനാലയങ്ങളിലേക്കാണ് അദ്ദേഹം കുതിരയിൽ യാത്ര ചെയ്യുന്നത്. മാർച്ച് പത്തിനാണ് രജനികാന്ത് ഹിമാലയത്തിലേക്ക് തിരിച്ചത്. ധർമസ്ഥലയിൽ എത്തിയ അദ്ദേഹത്തെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സന്യാസികളും വരവേറ്റു. ബാബ ആശ്രമത്തിൽ പത്തുദിവസത്തെ ധ്യാനത്തിനുശേഷം തമിഴ്നാട്ടിൽ തിരിച്ചെത്തും. ആത്മീയ രാഷ്ട്രീയമാണ് തെൻറ നയമെന്ന് പ്രഖ്യാപിച്ച രജനികാന്ത് ഇതുവരെ രാഷ്ട്രീയകക്ഷിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. ഹിമാലയ സന്ദർശനത്തിനുശേഷം അദ്ദേഹം നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് അനുയായികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story