Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതറവാടക നിശ്ചയിക്കാതെ...

തറവാടക നിശ്ചയിക്കാതെ കേബിൾ സ്ഥാപിക്കൽ കൗൺസിലർമാർ നിരാഹാര സമരം നടത്തി

text_fields
bookmark_border
നിലമ്പൂര്‍: തറവാടക നിശ്ചയിക്കാതെ റിലയൻസ് ജിയോ ഇൻഫോകോം കമ്പനിക്ക് നഗരസഭ കേബിൾ സ്ഥാപിക്കാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് നിലമ്പൂർ നഗരസഭ കൗൺസിലർമാർ നിരാഹാര സമരം നടത്തി. സി.പി.ഐ കൗൺസിലർ പി.എം. ബഷീർ, സ്വതന്ത്ര കൗൺസിലർ മുസ്തഫ കളത്തുംപടിക്കൽ എന്നിവരാണ് നഗരസഭ ഓഫിസിന് മുന്നിൽ ഏകദിന ഉപവാസ സമരം നടത്തിയത്. രാവിലെ പത്തിന് തന്നെ നിരാഹാരസമരം ആരംഭിച്ചു. വൈകീട്ട് അഞ്ച് മണിക്കാണ് സമരം അവസാനിപ്പിച്ചത്. നഗരസഭ പരിധിയിൽ 13 കിലോമീറ്ററാണ് കേബിൾ സ്ഥാപിക്കുന്നത്. മീറ്ററിന് 750 രൂപയാണ് തറവാടക കാണുന്നത്. 13 കിലോമീറ്ററിന് എസ്റ്റിമേറ്റ് പ്രകാരം മൂന്ന് വർഷത്തേക്ക് 2,37,72,000 രൂപയാണ് തറവാടകയിനത്തിൽ നഗരസഭക്ക് ലഭിക്കേണ്ടത്. എന്നാൽ നഗരസഭയുടെ പിടിപ്പുകേട് മൂലം ഈ തുക നഷ്ടമായതായി കൗൺസിലർമാർ ആരോപിച്ചു. റീസ്റ്റോറേഷന്‍ ഇനത്തില്‍ മാത്രം തുക വാങ്ങിയാണ് നഗരസഭയിലെ 13 കി.മീറ്ററോളം ഭാഗത്ത് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകിയത്. തറവാടക ഈടാക്കാൻ നഗരസഭ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ നിയമപരമായി തന്നെ മുന്നോട്ട് പോവുമെന്നും സമരത്തിലുള്ള കൗൺസലർമാർ പറഞ്ഞു. കൗൺസില്‍ യോഗത്തില്‍ ഇതിനെതിരെ വിയോജന കുറിപ്പ് നൽകിയ ശേഷമാണ് കൗസിലര്‍മാര്‍ നിരാഹാരസമരം നടത്തിയത്. ഓട്ടോ തൊഴിലാളികളും രാഷ്ട്രീയ സംഘടനകളും സമരത്തിന് ഐക‍്യദാർഢ‍്യം പ്രഖ‍്യാപിച്ച് നിരാഹാരസ്ഥലത്തേക്ക് പ്രകടനമായെത്തി. സമരം നടിയും സാമൂഹിക പ്രവര്‍ത്തകയുമായ നിലമ്പൂര്‍ ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. മുന്‍ നഗരസഭ കൗൺസിലര്‍ എം. മുജീബ് റഹ് മാന്‍ അധ‍്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി വിനോദ് പി. മേനോന്‍, മര്‍ച്ചൻറ് അസോ. പ്രസിഡൻറ് യു. നരേന്ദ്രന്‍, ബസ് ഉടമസ്ഥ സംഘം ജില്ല അംഗം എന്‍.കെ. ശിശുപാലന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.പി. രാജഗോപാല്‍, ബില്‍ഡിങ് ഓണേഴ്‌സ് താലൂക്ക് പ്രസിഡൻറ് വി.കെ. ഷെഫീഖ്, ഇ.കെ. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story