Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമവായം പാളി; അച്ചടക്ക...

സമവായം പാളി; അച്ചടക്ക നടപടിയിലുറച്ച് പാർട്ടി

text_fields
bookmark_border
കരുവാരകുണ്ട്: സമവായനീക്കം നടക്കുന്നതിനിടെ പി. ഷൗക്കത്തലിക്കെതിരെയുള്ള അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകാൻ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വീണ്ടും തീരുമാനിച്ചു. പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാ‍​െൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന അടിയന്തര യോഗമാണ് നടപടിക്ക് ജില്ല അച്ചടക്ക സമിതിയെ സമീപിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച ചേർന്ന യോഗം ഇക്കാര്യം ചർച്ച ചെയ്തതിനെ തുടർന്ന് ബഹളമയമായിരുന്നു. മാത്രമല്ല, ഷൗക്കത്തലിയുടെ വാർഡായ പുന്നക്കാട്ട് അദ്ദേഹത്തെ പിന്തുണക്കുന്നവർ യോഗം ചേരുകയും ചെയ്തു. നടപടി ഒഴിവാക്കണമെന്ന നിർദേശവും ഈ വിഭാഗം പഞ്ചായത്ത് കമ്മിറ്റി മുമ്പാകെ വെച്ചു. മാപ്പപേക്ഷ തന്നാൽ പരിഗണിക്കാമെന്ന നിബന്ധന പാർട്ടി വെച്ചെങ്കിലും ഷൗക്കത്തലി അത് സ്വീകരിച്ചിട്ടില്ല. ഇതിനെ തുടർന്നാണ് അച്ചടക്ക നടപടിയിൽ പാർട്ടി ഉറച്ചത്. യോഗത്തിൽ സെക്രട്ടറി പി. ഇമ്പിച്ചിക്കോയ തങ്ങൾ, കെ. മുഹമ്മദ് മാസ്റ്റർ, പി.കെ. അബ്ദു ഹാജി, എം.കെ. മുഹമ്മദലി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story