Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഈ പ്രതിഭകൾക്ക് വേണം...

ഈ പ്രതിഭകൾക്ക് വേണം വിദ്യാഭ്യാസം, പിന്നെ വീടും

text_fields
bookmark_border
കരുവാരകുണ്ട്: ഇത് രഞ്ജിത്ത് എന്ന 12കാരൻ. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി. വിദ്യാഭ്യാസ വകുപ്പ് ആറാം ക്ലാസുകാർക്കായി നടത്തിയ ഗണിത മത്സര പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ച സംസ്ഥാനത്തെ 70 പേരിൽ ഒരാളും ജില്ലയിലെ അഞ്ചിൽ ഒരാളുമാണ് പട്ടികവർഗ വിഭാഗക്കാരനായ ഈ മിടുക്കൻ. കൽകുണ്ട് സി.ടി. എസ്റ്റേറ്റ് റോഡിൽ പുറമ്പോക്ക് ഭൂമിയിലെ ഏതു സമയത്തും നിലംപൊത്താവുന്ന പ്ലാസ്റ്റിക് കൂരയിലാണ് രഞ്ജിത്തും കുടുംബവും താമസിക്കുന്നത്. അമ്മ തേന്മാവിൻ വിളയിൽ ബിന്ദു ഓഫിസിൽ അടുക്കള ജോലിയെടുത്താണ് കുടുംബം പുലർത്തുന്നത്. ചോക്കാട് പട്ടിക വർഗ കോളനിയിലേക്കാണ് ബിന്ദുവിനെ വിവാഹം ചെയ്തയച്ചത്. എന്നാൽ മൂന്ന് മക്കളെയുംകൊണ്ട് അവർ ത‍​െൻറ കൂരയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇപ്പോൾ ബിന്ദുവി‍​െൻറ തണലിലാണ് കാൻസർ ബാധിതയായ അമ്മ ശ്യാമളയും നിത്യരോഗിയായ അച്ഛൻ സുകുമാരനും. ബിന്ദുവി‍​െൻറ തുച്ഛ വരുമാനം മാത്രമാണ് ഈ ആറംഗ കുടുംബത്തി‍​െൻറ ആശ്രയം. ന്യൂമിസ്മാറ്റിക്സ് പരീക്ഷയിലാണ് രഞ്ജിത്ത് പ്രതിഭ തെളിയിച്ചത്. ഇതിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്ലസ് വൺ വരെ സൗജന്യ പരിശീലനം ലഭിക്കും. ഏപ്രിൽ 17 മുതൽ തിരുവനന്തപുരം ജി.വി. രാജ സ്കൂളിലാണ് ആദ്യ പരിശീലനം. അഞ്ചിൽ പഠിക്കുന്ന രഞ്ജിനും ഒന്നാം ക്ലാസുകാരൻ രഞ്ജിഷും രഞ്ജിത്തി‍​െൻറ സഹോദരൻമാരാണ്.
Show Full Article
TAGS:LOCAL NEWS 
Next Story