Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദിശ ^2018 വിദ്യാഭ്യാസ...

'ദിശ ^2018' വിദ്യാഭ്യാസ രൂപരേഖ പ്രകാശനം നാളെ

text_fields
bookmark_border
'ദിശ -2018' വിദ്യാഭ്യാസ രൂപരേഖ പ്രകാശനം നാളെ കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് അടുത്തവർഷം മുതൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ രൂപരേഖ 'ദിശ -2018' പ്രകാശനം വ്യാഴാഴ്ച നടക്കുമെന്ന് പ്രസിഡൻറ് മഠത്തിൽ ലത്തീഫ്, നിർവഹണ ഉദ്യോഗസ്ഥൻ കെ.കെ. ജയിംസ് എന്നിവർ അറിയിച്ചു. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ കരുവാരകുണ്ട് മാതൃക രൂപപ്പെടുത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വിദഗ്ധരുടെയും ഡയറ്റി‍​െൻറയും മേൽനോട്ടത്തിലാണ് രൂപരേഖയുണ്ടാക്കിയത്. ഉച്ചക്ക് രണ്ടിന് പി.ടി.ബി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും. വിവിധ മേളകളിൽ പ്രതിഭകളായ വിദ്യാർഥികളുടെ സംഗമം, ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഗ്രാമപഞ്ചായത്തിലെ നാല് സ്കൂളുകൾക്കുള്ള പുരസ്കാര സമർപ്പണം, വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് എന്നിവയും നടക്കും. പരിപാടിയുടെ ഭാഗമായി ബുധനാഴ്ച വൈകീട്ട് നാലിന് സ്കൂൾ വിദ്യാർഥികളുടെ വിളംബര ഘോഷയാത്രയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story