Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിരുദ പരീക്ഷയിൽ...

ബിരുദ പരീക്ഷയിൽ കൂട്ടത്തോൽവി; മൂല്യനിർണയത്തിൽ അപാകതയെന്ന്

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ ബി.എസ്സി പരീക്ഷയിൽ കൂട്ടത്തോൽവിയെന്ന് പരാതി. മാർച്ച് ഒമ്പതിന് ഫലം പ്രസിദ്ധീകരിച്ച ബി.എസ്സി കെമിസ്ട്രി കോംപ്ലിമ​െൻററി വിഷയമായ മാത്സിലാണ് കൂട്ടത്തോൽവി. മഞ്ചേരി എൻ.എസ്.എസ് കോളജ് വിദ്യാർഥികളാണ് പരാതിയുമായെത്തിയത്. വിദ്യാർഥികളുടെ ഭീമഹരജി പ്രിൻസിപ്പലുടെ ഒപ്പ് സഹിതം ചൊവ്വാഴ്ച പരീക്ഷ കൺട്രോളർക്ക് കൈമാറി. എൻ.എസ്.എസ് കോളജിൽ പരീക്ഷയെഴുതിയ 23ൽ 12 പേർ പരാജയപ്പെടുകയും ആറുപേർ ഇ ഗ്രേഡിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തതായി പരാതിയിൽ ചൂണ്ടിക്കാട്ടി. നന്നായി പഠിക്കുന്ന വിദ്യാർഥികൾക്ക് പോലും പത്തിൽ താഴെ മാർക്കാണ് ലഭിച്ചതെന്നും മൂല്യനിർണയത്തിലെ അശ്രദ്ധയോ പിഴവോ ആണ് ഇതിന് കാരണമെന്നും പരാതിയിൽ പറയുന്നു. അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story