Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമനോജ്​ വധം: സി.ബി.​െഎ ...

മനോജ്​ വധം: സി.ബി.​െഎ കേസിൽ യു.എ.പി.എ ചുമത്താൻ സംസ്​ഥാനത്തി​െൻറ അനുമതി വേണ്ടെന്ന്​ കേന്ദ്രസർക്കാർ

text_fields
bookmark_border
കൊച്ചി: സി.ബി.െഎ അന്വേഷിക്കുന്ന കേസിലെ പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമുള്ള (യു.എ.പി.എ) കുറ്റം ചുമത്താൻ സംസ്ഥാന സർക്കാറി​െൻറ അനുമതിക്ക് കാത്തിരിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. കതിരൂർ മനോജ് വധക്കേസി​െൻറ അനുബന്ധ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികൾ നൽകിയ ഹരജിയിലാണ് കേന്ദ്രത്തി​െൻറ വിശദീകരണം. സംസ്ഥാന സർക്കാറി​െൻറ അധികാരപരിധിയിലുള്ള കേസിൽ യു.എ.പി.എ ചുമത്താൻ ബന്ധപ്പെട്ട സർക്കാറി​െൻറ അനുമതി വേണമെന്ന ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് ജയരാജനും മറ്റും ഹരജി നൽകിയത്. ഒരുകേസ് സംസ്ഥാന സർക്കാറി​െൻറ ശിപാർശപ്രകാരമോ നിലവിലെ അന്വേഷണം കാര്യക്ഷമമല്ലാത്തതി​െൻറ പേരിൽ കോടതി ഇടപെടലിലൂടെയോ സി.ബി.െഎക്ക് വിടാമെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. ഇൗ രണ്ട് സന്ദർഭത്തിലും സി.ബി.െഎ അന്വേഷണം ഏറ്റെടുത്താൽ യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ ചുമത്താൻ പിന്നീട് സംസ്ഥാന സർക്കാറി​െൻറ അനുമതി ആവശ്യമില്ല. കതിരൂർ മനോജ് കേസിൽ സംസ്ഥാന സർക്കാറി​െൻറ അനുമതിയില്ലാതെ യു.എ.പി.എ ചുമത്തിയെന്ന വാദം നിലനിൽക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. വാദത്തിന് കൂടുതൽ സമയം വേണമെന്ന് ജയരാജൻ ആവശ്യപ്പെെട്ടങ്കിലും കോടതി അനുവദിച്ചില്ല. കേസിലെ വാദം തുടരാൻ ഹരജി ബുധനാഴ്ചത്തേക്ക് മാറ്റി. ക്രിമിനൽ ഹരജികളുടെ പരിഗണന വിഷയങ്ങളിൽനിന്ന് മാറിയെങ്കിലും തുടർവാദം നേരേത്ത തീരുമാനിച്ച സാഹചര്യത്തിൽ ജസ്റ്റിസ് ബി. കെമാൽപാഷതന്നെയാണ് കതിരൂർ മനോജ് വധക്കേസ് ഹരജിയിൽ വാദം കേൾക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story