Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightന്യൂനമർദം: താനൂരിൽ...

ന്യൂനമർദം: താനൂരിൽ ഫിഷറീസ് വകുപ്പ് അപായസൂചന ഉയർത്തി

text_fields
bookmark_border
താനൂർ: ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ മത്സ്യതൊഴിലാളികൾ മാർച്ച് 15വരെ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. താനൂരിൽ ഫിഷറീസ് വകുപ്പ് മൂന്നാംനമ്പർ അപായ സൂചന ഉയർത്തിയിട്ടുള്ളതായി ഡെപ്യൂട്ടി ഡയറക്ടർ ജയനാരായണൻ അറിയിച്ചു. തുറമുഖങ്ങളെ ബാധിക്കുംവിധം ന്യൂനമർദം ശക്തിപ്രാപിക്കുമ്പോഴാണ് മൂന്നാംനമ്പർ അപായ സൂചന നൽകാറുള്ളത്. ഈ സാഹചര്യത്തിൽ കാറ്റി​െൻറ വേഗം മണിക്കൂറിൽ 40-50 കിലോമീറ്റർ ആയിരിക്കും. വേഗത 60-90ലെത്തിയാൽ രണ്ടാംനമ്പർ അപായസൂചനയാണ് നൽകാറ്. കടൽ പ്രക്ഷുപ്തമാകാൻ സാധ്യതയുണ്ട്. കടലിൽ കാറ്റി​െൻറ വേഗത 65 കീ. മീറ്റർ വരെയും തിരമാല സാധാരണയിൽനിന്ന് 2.5, 3.5 മീറ്റർ ഉയർന്നേക്കും. ജില്ലയിലെ തുറമുഖങ്ങളിൽനിന്ന് കടലിൽപോയ ബോട്ടുകളെല്ലാം തിരികെ എത്തിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജയനാരായണൻ അറിയിച്ചു. ജില്ലയിൽ രജിസ്റ്റേർഡ് ചെയ്ത 130 ബോട്ടുകളിൽ 70 എണ്ണമാണ് സജീവമായി ഉൾക്കടലിൽ പോകുന്നത്. ഇവയെല്ലാം തിരിച്ചെത്തിയതായും അടിയന്തര സാഹചര്യങ്ങൾ നേരിടാനായി ഫിഷറീസ് വകുപ്പ് 24 മണിക്കുറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. താനാളൂരിൽ ശക്തമായ കാറ്റ് താനൂർ: താനാളൂർ അരീക്കാട്-അലിൻചുവട് ഭാഗത്ത് ചുഴലിക്കാറ്റ് അടിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കാറ്റടിച്ചത്. സമീപത്തെ വയലിൽ ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഓടികയറി. മറ്റു ഭാഗങ്ങളിലും ശക്തി കുറഞ്ഞ രീതിയിൽ കാറ്റടിച്ചു. പടം...tirl1 താനാളൂർ അരീക്കാട്-ആലിൻചട് ഭാഗത്ത് ശക്തമായ കാറ്റിലുയർന്ന പൊടി
Show Full Article
TAGS:LOCAL NEWS 
Next Story