Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:02 AM GMT Updated On
date_range 2018-03-14T10:32:59+05:30ഭാരതീയം ദൃശ്യാവിഷ്കാരവുമായി നാട്ടുറവ വീണ്ടും
text_fieldsകാരാട്: സമകാലികതയുടെ ദൃശ്യാവിഷ്കാരവുമായി വാഴയൂരിെൻറ കലാ കൂട്ടായ്മ. പി. മധുസൂദനൻ നായരുടെ ഭാരതീയം കവിതയുടെ ദൃശ്യാവിഷ്കാരമൊരുക്കി അരങ്ങിലെത്തിക്കുന്നത് വാഴയൂർ നാട്ടുറവ കലാകാരന്മാരാണ്. മുൻപ് 'നാരീജന്മം' നാടകത്തിലൂടെ പെൺ നോവുകൾ അരങ്ങിലെത്തിച്ച് ശ്രദ്ധ നേടിയ ഈ കലാ കൂട്ടായ്മ രണ്ട് തെരുവ് നാടകങ്ങൾക്ക് ശേഷമാണ് ഭാരതീയമൊരുക്കുന്നത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം 35ഓളം കലാകാരന്മരാണ് ഭാരതീയത്തിലുള്ളത്. 83 വയസ്സുള്ള കെ.ആർ ദാസ് മുതൽ ആറ് വയസ്സുകാരൻ ചൈതിഷ് ഉൾപ്പെടെയുള്ളവരാണ് വേഷമിടുന്നത്. നിത്യ ജോലിക്കാരും വിദ്യാർഥികളുമടങ്ങിയ കലാ കൂട്ടായ്മ ജോലി കഴിഞ്ഞും അവധി ദിവസങ്ങളിലുമാണ് പരിശീലനം നടത്തുന്നത്. ഒരു മാസത്തോളമായി പരിശീലനം തുടങ്ങിയിട്ട്. കോഴിക്കോട് നാടകഗ്രാമത്തിലെ ടി. സുരേഷ്ബാബുവാണ് സംവിധാനം. സഹസംവിധാനം മോഹൻ കാരാട്. സത്യൻ സാഗര, ഗോവിന്ദ്, രാജൻ രാമനാട്ടുകര തുടങ്ങിയവർ പിന്നണിയിൽ പ്രവർത്തിക്കുന്നു. നാട്ടുറവ പ്രസിഡൻറ് ടി.പി. പ്രമീള, സെക്രട്ടറി ശ്രീജിത്ത് കക്കോവ്, ചന്ദ്രദാസ് കാരാട്, കെ. രാംദാസ്, വിനോദ് പുതുക്കോട്, രജീഷ് കക്കോവ്, രാജീവൻ എള്ളാത്തു, ഷിജിൻ, കനകവല്ലി. ടി.പി. തങ്ക, മീനാക്ഷി തുടങ്ങിയവരാണ് വേദിയിൽ. സി.ഐ.ടി.യു ദേശീയ കൗൺസിലിനോടനുബന്ധിച്ച് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ഈ മാസം 19ന് രാത്രി ആദ്യപ്രദർശനം നടക്കും.
Next Story