Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരുമ്പുഴി സ്​കൂളിൽ...

ഇരുമ്പുഴി സ്​കൂളിൽ തീപിടിത്തം; ജനലുകൾ കത്തി

text_fields
bookmark_border
മലപ്പുറം: ഇരുമ്പുഴി ജി.എച്ച്.എസ്.എസ് കോമ്പൗണ്ടിൽ തീപിടിത്തം. ഹയർ സെക്കൻഡറി ഒാഫിസിലേക്ക് തീ പടർന്നു. ജനലുകൾക്കും കർട്ടനും തീപിടിച്ചു. പ്ലസ് ടു ഉത്തരക്കടലാസുകൾ അവിടെനിന്ന് അധ്യാപകൻ ഉടൻ മാറ്റി. കുട്ടികളുടെ അസൈൻമ​െൻറ് പേപ്പറുകളും മറ്റും കത്തിനശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്കുശേഷം രണ്ടോടെയാണ് സ്കൂൾ മതിലിനപ്പുറത്തുള്ള പറമ്പിൽ കൂട്ടിയിട്ട ചപ്പുചവറുകളിൽനിന്ന് തീ പടർന്നത്. ശക്തമായ കാറ്റിൽ തീ പടരുകയായിരുന്നു. ഇതോടെ സ്കൂൾ പരിസരം പുകപടലങ്ങളിൽ മൂടി. ഒാഫിസി​െൻറ നാല് ജനലുകൾ കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഒാഫിസിൽ സൂക്ഷിച്ചിരുന്നു. ഇവ ഉടൻ അവിടെനിന്ന് പുറത്തെത്തിച്ചു. ഹയർ സെക്കൻഡറി രണ്ടാം േബ്ലാക്കിലെ എസ്.എസ്.എൽ.സി പരീക്ഷ ഹാളിലേക്കും പുക കയറി. കുട്ടികൾക്ക് ചോദ്യപേപ്പർ നൽകുന്ന സമയത്തായിരുന്നു അത്. സ്കൂൾ ജീവനക്കാരും നാട്ടുകാരും ചേർന്ന് തല്ലിക്കെടുത്താൻ ശ്രമിച്ചെങ്കിലും തീയണക്കാനായില്ല. മലപ്പുറത്തുനിന്ന് അഗ്നിശമന സേനയെത്തിയെങ്കിലും ഇടുങ്ങിയ റോഡായതിനാൽ വലിയ വണ്ടിക്ക് അങ്ങോട്ട് എത്താനായില്ല. തിരുവാലിയിൽനിന്ന് മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ (എം.യു.വി) എന്ന ചെറിയ വാഹനം വരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. അതുവരെ സേനാംഗങ്ങൾ ബക്കറ്റിൽ വെള്ളമെടുത്താണ് തീ കെടുത്താൻ ശ്രമിച്ചത്. എം.യു.വി എത്തിച്ച് വെള്ളം പമ്പ് ചെയ്ത് മൂന്നരയോടെയാണ് പൂർണമായും തീയണച്ചത്. മലപ്പുറം സ്റ്റേഷൻ ഒാഫിസർ സി. ബാബുരാജ്, ഫയർമാൻ എൻ. ജയകുമാർ, എ. ലിജു, പി. മുഹമ്മദ് ഷിബിൻ, ഹോംഗാർഡുമാരായ ടി. സുബ്രഹ്മണ്യൻ, ഡ്രൈവർ എം. അബ്ദുല്ല, തിരുവാലിയിൽനിന്നുള്ള ലീഡിങ് ഫയർമാൻ സി.കെ. നന്ദകുമാർ, ഫയർമാന്മാരായ പി. പ്രതീഷ്കുമാർ, കെ. രാജീവ്, ൈഡ്രവർ കെ.പി. ജയേഷ് എന്നിവർ നേതൃത്വം നൽകി. ഇടുങ്ങിയ റോഡാണോ; തിരുവാലിയിൽനിന്ന് വണ്ടിവരണം മലപ്പുറം: ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞതുമായ റോഡുകളിൽ തീപിടിത്തമുണ്ടായാൽ അഗ്നിശമന സേനക്ക് നോക്കിനിൽക്കേണ്ട സ്ഥിതി. ഫയർ സ്റ്റേഷനുകളിലെ വലിയ വണ്ടി ഇത്തരം വഴികളിലൂടെെയാന്നും കൊണ്ടുപോകാനാവില്ല. മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ (എം.യു.വി) എന്ന ടാറ്റയുടെ ചെറിയ വാഹനം സേന പുതുതായി പുറത്തിറക്കിയിട്ടുണ്ടെങ്കിലും ജില്ലയിൽ അനുവദിച്ചത് ഒന്നു മാത്രം. തിരുവാലി സ്റ്റേഷനിൽ മാത്രമേ ഇതുള്ളൂ. ജില്ലയിൽ എവിടെ തീപിടിത്തമുണ്ടായാലും വെള്ളമൊഴിച്ച് കെടുത്താൻ തിരുവാലിയിൽനിന്ന് വണ്ടി ഒാടിയെത്തണം. ജില്ല ആസ്ഥാനത്തുപോലും എം.യു.വി അനുവദിച്ചിട്ടില്ല. എം.യു.വിയിൽ ൈഹഡ്രോളിക് കട്ടറും 400 ലിറ്റർ വെള്ളം ശേഖരിക്കാവുന്ന സംഭരണിയുമുണ്ട്. ശക്തമായ പ്രഷറിൽ മഞ്ഞ് രൂപത്തിൽ സ്പ്രേ ചെയ്യുന്നതിനാൽ വെള്ളം അധികം െചലവാകില്ല.
Show Full Article
TAGS:LOCAL NEWS 
Next Story