Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനീർച്ചാലുകളും...

നീർച്ചാലുകളും നെൽവയലുകളും നികത്തി ഗെയിൽ മുന്നോട്ട്

text_fields
bookmark_border
പൂക്കോട്ടൂർ: വേനൽക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പൂക്കോട്ടൂരിലൂടെ ഗെയിൽ പ്രവൃത്തി പുരോഗമിക്കുന്നത് വർഷങ്ങൾ പഴക്കമുള്ള നീർച്ചാലുകളും തോടുകളും മണ്ണിട്ട് മൂടി. വള്ളുവമ്പ്രത്ത് നിന്നാരംഭിച്ച് കടലുണ്ടിപ്പുഴയിൽ അവസാനിക്കുന്ന കിലോമീറ്ററുകളോളം നീളുന്ന തോട് പൂക്കോട്ടൂരിലെത്തുമ്പോൾ നാല് സ്ഥലങ്ങളിലായി മണ്ണിട്ട് മൂടിയത് പ്രതിഷേധത്തിനിടയാക്കി. ഗെയിൽ പ്രവൃത്തിക്ക് വേണ്ടി ഒരു ജല ഉറവയും വറ്റിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സമരസമിതി പ്രവർത്തകർ പ്രവൃത്തി തടഞ്ഞു. തുടർന്ന് പഞ്ചായത്ത് അധികൃതർ ജില്ല കലക്ടർ അമിത് മീണക്ക് രേഖാമൂലം പരാതി നൽകി. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്നും മണ്ണിട്ട് നികത്തിയ നീർച്ചാലുകൾ പൂർവ സ്ഥിതിയിലേക്കെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് പ്രതിഷേധക്കാർ പിൻവാങ്ങുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. മൻസൂർ, യൂസുഫ് ഹാജി, കെ. മൻസൂർ, കൊടക്കാടൻ ഇഖ്ബാൽ, സി.ടി. നൗഷാദ്, പി.സി. നാസർ, ടി.കെ. ഉസ്മാൻ, കെ.എം. ശുക്കൂർ, വലിയോടത്ത് ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story