Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:02 AM GMT Updated On
date_range 2018-03-14T10:32:59+05:30'ബാല്യം' മാഗസിൻ പ്രകാശനം ചെയ്തു
text_fieldsഅരീക്കോട്: സുല്ലമുസ്സലാം ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ മാഗസിൻ 'ബാല്യം' പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാർ എ.ഡി.പി.ഐ ജെ.സി. ജോസഫിന് നൽകി പ്രകാശനം ചെയ്തു. വടകര സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ നടന്ന സംസ്ഥാനതല പ്രതിഭ സംഗമത്തിലായിരുന്നു പ്രകാശന ചടങ്ങ്. ഡി.പി.ഐയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് കേരളത്തിലെ 14 ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭാധനരായ കുട്ടികൾക്ക് മുമ്പിൽവെച്ച് മാഗസിൻ പ്രകാശനം ചെയ്യപ്പെട്ടത്. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഡി.പി.ഐ രചിച്ച 'ജീവിതത്തിെൻറ അവസാനത്തെ ഇല' പുസ്തകം സുല്ലമുസ്സലാം ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിെൻറ ഉപഹാരമായി നൽകി. ചീഫ് പ്ലാനിങ് ഓഫിസർ ദീപ മാർട്ടിൻ, ക്യു.ഐ.പി.ഡി.ഡി.ഇ പി. സഫറുല്ല, ഐ.ഡി.എം.ഐ ഫോറം കൺവീനർ എൻ.കെ. യൂസുഫ്, പ്രിൻസിപ്പൽ കെ.ടി. മുനീബ് റഹ്‌മാൻ, കെ. നിസാർ, കെ.വി. കാമിൽ , കെ. അബ്ദുന്നസീർ, എം. മുഹമ്മദ് ശരീഫ്, എം.പി. റഹ്മത്തുല്ല, ഡോ. ലബീദ് നാലകത്ത് തുടങ്ങിയവർ സംസാരിച്ചു.
Next Story