Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:00 AM GMT Updated On
date_range 2018-03-14T10:30:00+05:30അലീഗഢ് ഓഫ് കാമ്പസിന് തൽക്കാലം ഫണ്ട് ഇല്ല
text_fieldsഅലീഗഢ് ഓഫ് കാമ്പസിന് തൽക്കാലം ഫണ്ട് ഇല്ല ന്യൂഡൽഹി: അലീഗഢ് മലപ്പുറം ഓഫ് കാമ്പസിനെതിരായ കേന്ദ്ര സർക്കാർ അവഗണന കൂടുതൽ മറനീക്കി. വിപുലമായ പദ്ധതി സമർപ്പിച്ചതിനു ശേഷം പാസായ തുക ഘട്ടംഘട്ടമായി അനുവദിക്കണമെന്നിരിക്കെ, പുതിയ പദ്ധതി നിർദേശങ്ങൾ പരിശോധിച്ചു മാത്രം ബാക്കി തുക അനുവദിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ ലോക്സഭയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. ഓഫ് കാമ്പസുകൾക്ക് ഇതുവരെ അനുവദിച്ച ഫണ്ടും ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങളും സംബന്ധിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് വിശദീകരണം. കാമ്പസിന് യു.പി.എ സർക്കാർ അനുവദിച്ച 104.93 കോടി രൂപയിൽ പകുതി മാത്രമാണ് അഞ്ചു വർഷത്തിനിടയിൽ കൈമാറിയത്. മതിയായ ഫണ്ട് ലഭ്യമല്ലാത്തതിനാൽ പ്രവർത്തനങ്ങൾ പൂർണതോതിൽ മുന്നോട്ട് കൊണ്ടുപോവാനാവാത്ത സാഹചര്യത്തിലാണ് നിലവിൽ മലപ്പുറം ഓഫ് കാമ്പസ്. 2017ലെ പൊതു സാമ്പത്തിക ചട്ടപ്രകാരമുള്ള ഓഡിറ്റഡ് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സർവകലാശാല സമർപ്പിച്ചിട്ടില്ലാത്തതിനാണ് പുതിയ പദ്ധതി പരിശോധന ആവശ്യമായി വന്നെതന്നാണ് കേന്ദ്ര സർക്കാർ വാദം. എന്നാൽ, ഓഡിറ്റിങ് റിപ്പോർട്ടുകളും മറ്റും നേരത്തേ സമർപ്പിച്ചതാണെന്നും കേന്ദ്രസർക്കാർ ഉടൻ ആവശ്യമുള്ള ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അലീഗഢ് സർവകലാശാലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തേണ്ടത് സർവകലാശാലകളാെണന്നും എല്ലാ ഒഴിവുകളും മുൻഗണന നൽകി ഉദ്യോഗാർഥികളെ നിയമിക്കാൻ അലീഗഢ് അടക്കം എല്ലാ കേന്ദ്ര സർവകലാശാലകൾക്കും നിർദേശം നൽകിയിട്ടുെണ്ടന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ വിശദീകരിച്ചു.
Next Story