Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്ലാസ് പെയിൻറിങ്ങില്‍...

ഗ്ലാസ് പെയിൻറിങ്ങില്‍ കാവ്യംതീര്‍ത്ത് ഫാത്തിമ ഹിബ

text_fields
bookmark_border
വേങ്ങര: ഒഴിവുവേളകള്‍ക്ക് ഗ്ലാസ് പെയിൻറിങ്ങിലൂടെ വര്‍ണം നല്‍കി വിസ്മയം തീര്‍ക്കുകയാണ് ഫാത്തിമ ഹിബ. ഉപയോഗശൂന്യമായ ഗ്ലാസുകളിലും ജഗ്ഗുകളിലും തുടങ്ങിയ പെയിൻറിങ്ങിൽ പുതിയ ഭാവങ്ങൾ തേടുകയാണ് വേങ്ങര ചുള്ളിപ്പറമ്പിലെ മുക്രിയന്‍ അബ്ദുല്‍കരീം-ആരിഫ ദമ്പതികളുടെ മകളായ ഹിബ. എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹിബ ഒഴിവുവേളകള്‍ ഉപയോഗപ്പെടുത്തി ഒരു ഡസനോളം പെയിൻറിങ്ങുകള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ചിലത് കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പിറന്നാളിനും മറ്റും സമ്മാനമായി നല്‍കിയതോടെയാണ് ഈ കലാകാരിയുടെ മികവ് പുറം ലോകമറിഞ്ഞത്. ഈ അവധിക്കാലത്ത് ഗ്ലാസിനു പുറമെ ടൈലുകളിലേക്കും കാന്‍വാസിലേക്കും കൂടി ത‍​െൻറ കരവിരുത് പകര്‍ത്താനുള്ള തയാറെടുപ്പിലാണ് ഹിബ. രക്ഷിതാക്കളും സഹോദരങ്ങളും പ്രോത്സാഹനവുമായി ഈ കൊച്ചുകലാകാരിക്കൊപ്പമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story