Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുള്ളിപ്പുലി റബർ...

പുള്ളിപ്പുലി റബർ തോട്ടത്തിൽ ചത്തനിലയിൽ

text_fields
bookmark_border
മണ്ണാർക്കാട്: പുള്ളിപ്പുലിയെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ ചത്തനിലയിൽ കണ്ടെത്തി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് സമീപം കച്ചേരിപ്പറമ്പ് കോട്ടാണിയിലാണ് അഞ്ച് വയസ്സ് തോന്നിക്കുന്ന ആൺ പുള്ളിപ്പുലിയുടെ ജഡം പ്രദേശവാസികൾ കണ്ടെത്തിയത്. ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് കാവലേർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പ്രത്യേക സംഘമെത്തിയശേഷം പോസ്റ്റുമോർട്ടം നടക്കും. ഇതിനുശേഷമേ മരണകാരണം അറിയാനാവൂ.
Show Full Article
TAGS:LOCAL NEWS 
Next Story