Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റയാൾ കിണർ;...

ഒറ്റയാൾ കിണർ; ഏഴരക്കോലിൽ നീരുറവയുമായി മുഹമ്മദ്​ കുട്ടി

text_fields
bookmark_border
കോട്ടക്കൽ: കനത്ത വേനലിൽ കുടിവെള്ളം കിട്ടാക്കനിയാണ്. എന്നാൽ ഈ ചൂടിലും സ്വന്തമായി കുഴിച്ച കിണറിൽ വെള്ളം കണ്ടെത്തിയ ആഹ്ലാദത്തിലാണ് കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ടിലെ പഴയകത്ത് മുഹമ്മദ് കുട്ടി. അതും ഏഴരക്കോൽ കിണർ. പ്രവാസം ഉപേക്ഷിച്ച് വർഷങ്ങൾക്ക് മുൻപ് നാട്ടിലെത്തിയതാണ് ഇദ്ദേഹം. പത്തു വർഷം മുമ്പ് വീട് നിർമിച്ചെങ്കിലും കിണർ എന്ന സ്വപ്നം ബാക്കിയായി. സഹോദര​െൻറയും സമീപവാസികളുടേയും കിണറുകളായിരുന്നു ആശ്രയം. രണ്ടര മാസം മുമ്പാണ് നിർമാണം തുടങ്ങിയത്. വീടി​െൻറ പിറകുവശത്ത് ആരുടേയും സഹായമില്ലാതെയായിരുന്നു പ്രവൃത്തി. മുളയും കവുങ്ങും കെട്ടി കപ്പി വഴി ഇരുകയറുകളുടെ സഹായത്തോടെയാണ് കിളച്ച മണ്ണ് നീക്കം ചെയ്തിരുന്നത്. അടിയിൽ പാറയും മറ്റു തടസ്സങ്ങളും ഇല്ലാത്തത് സൗകര്യമായി. ഏഴരക്കോൽ കുഴിച്ചതോടെ നീരുറവയെത്തി. മുഹമ്മദ് കുട്ടിയുടെ അരക്കൊപ്പമാണ് വെള്ളം നിറഞ്ഞത്. സാന്ത്വനം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മറ്റ് പ്രവൃത്തികൾ പൂർത്തിയാക്കി. വേനലിൽ തെളിനീരുറവ ലഭിച്ചതി​െൻറ ആഹ്ലാദത്തിലാണ് മുഹമ്മദ് കുട്ടിയും ഭാര്യ ഖദീജയും നാലു മക്കളും.
Show Full Article
TAGS:LOCAL NEWS 
Next Story