Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുല്യത പഠിതാക്കൾക്ക്...

തുല്യത പഠിതാക്കൾക്ക് ക്ലാസ്

text_fields
bookmark_border
തിരൂർ: ജില്ല സാക്ഷരത മിഷനും ജില്ല പഞ്ചായത്തും സംയുക്തമായി തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഹയർ സെക്കൻഡറി തുല്യത പഠിതാക്കൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിത കിഷോർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. 10ാം തരം തുല്യത പരീക്ഷയിൽ തിരൂർ ബ്ലോക്കിൽ നിന്ന് ഉയർന്ന മാർക്ക് നേടിയ അബ്ദുറഹ്മാൻ, മുഹമ്മദ് അൻവർ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. പി നസറുല്ല ആദരിച്ചു. ടി. സലിം, ഉണ്ണിമൊയ്തീൻ എന്നിവർ ക്ലാസെടുത്തു. ജില്ല സാക്ഷരത മിഷൻ കോഓഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ സ്വാഗതവും അസി. കോഓഡിനേറ്റർ പാർവതി നന്ദിയും പറഞ്ഞു. ജലപ്രശ്നോത്തരി താനൂർ: ലോക ജലദിനത്തോടനുബന്ധിച്ച് ജലസേചന വകുപ്പ് താനൂർ ബ്ലോക്ക് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. തെയ്യാലിങ്ങൽ എസ്.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ പി. ആഗ്നേയ്, സി.പി. ഫസലുൽ റബ്ബാനി എന്നിവർ ഒന്നാം സ്ഥാനം നേടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ബാപ്പു ഹാജി സമ്മാനദാനം നിർവഹിച്ചു. ജലസേചന വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ (പരപ്പനങ്ങാടി), ജി. മോഹൻ, ഇറിഗേഷൻ അസി. എൻജിനീയർമാരായ പി.ടി അബ്ദുറഹ്മാൻ (താനൂർ), എം.പി. അബ്ദുൽ മുനീർ (കൂട്ടായി) എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. അധ്യാപക ഒഴിവ് കൂട്ടായി: നോർത്ത് ജി.എം.എൽ.പി സ്കൂൾ പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് വീതം അധ്യാപക, ആയ ഒഴിവുകളുണ്ട്. യഥാക്രമം പ്രീ പ്രൈമറി ടി.ടി.സിയും പത്താം തരം പാസുമാണ് യോഗ്യത. അഭിമുഖം 20ന് രാവിലെ 10ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story