Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമിത നീളമുള്ള ലോറി...

അമിത നീളമുള്ള ലോറി പിടികൂടി

text_fields
bookmark_border
മലപ്പുറം: അനുവദിച്ചതിലും അധികം ബോഡി നീളവുമായെത്തിയ ടോറസ് ലോറി മോേട്ടാർവാഹന വകുപ്പ് പിടികൂടി. ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകുന്ന നാഗാലൻഡ് രജിസ്ട്രേഷനിലുള്ള ലോറിയാണ് തിങ്കളാഴ്ച ഉച്ചക്ക് മുണ്ടുപറമ്പ് ബൈപാസിൽ എം.വി.െഎ കെ. അഫ്സൽ അലിയുടെ നേതൃത്വത്തിൽ പിടികൂടിയത്. അനുവദിച്ചതിൽ കൂടുതൽ നീളവും വീതിയുമുള്ള ബോഡി കെട്ടിയ ലോറി മറ്റ് വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിലാണ് റോഡിലിറങ്ങിയത്. നിയമപ്രകാരം ലോറിക്ക് വീൽബെയ്സി​െൻറ 60 ശതമാനത്തിൽ കൂടുതൽ പിന്നിലേക്ക് ബോഡി നീളവും 2.6 മീറ്ററിലധികം വീതിയും പാടില്ല. പിടിയിലായ ലോറി 3.5 മീറ്റർ വീതിയും പിൻചക്രത്തിൽനിന്ന് ആറു മീറ്ററോളം നീളവുമുണ്ടായിരുന്നു. ലോറിക്കെതിരെ നടപടിയെടുത്ത് പിഴ ഈടക്കി.
Show Full Article
TAGS:LOCAL NEWS 
Next Story