Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​കാട്ടുതീ:...

​കാട്ടുതീ: ​കോയമ്പത്തൂരിൽനിന്ന്​ അയച്ചത്​ നാല്​ ഹെലികോപ്​ടറുകൾ

text_fields
bookmark_border
കോയമ്പത്തൂർ: തേനിയിലുണ്ടായ കാട്ടുതീ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കോയമ്പത്തൂരിലെ സൂലൂർ എയർഫോഴ്സ് കേന്ദ്രത്തിൽനിന്ന് അയച്ചത് നാല് ഹെലികോപ്ടറുകൾ. ഞായറാഴ്ച രാത്രി രണ്ട് ഹെലികോപ്ടറുകളും തിങ്കളാഴ്ച രാവിലെ രണ്ട് ഹെലികോപ്ടറുകളുമാണ് തേനിയിലെത്തിയത്. ഇരുപതോളം കമാൻഡോകളുടെ സേവനവും ഇതിൽ ലഭ്യമാക്കി. ഒാരോ ഹെലികോപ്ടറിലും 10,000 ലിറ്റർ വെള്ളം ശേഖരിക്കാനുള്ള സംവിധാനമുണ്ട്. വനഭാഗങ്ങളിൽ തീയണക്കാനും പൊള്ളലേറ്റ് കിടന്നവർക്ക് ചികിത്സ ലഭ്യമാക്കാനും ഹെലികോപ്ടറുകൾ സഹായകമായി. വിവിധയിടങ്ങളിലെ മൃതദേഹങ്ങളും ഹെലികോപ്ടറിലാണ് കൊണ്ടുവന്നത്. ഹെലികോപ്ടറുകളിൽനിന്ന് പിന്നീട് ആംബുലൻസുകളിലേക്ക് മാറ്റിയാണ് ആശുപത്രികളിലേക്ക് കൊണ്ടുപോയത്. ഞായറാഴ്ച രാത്രി വനത്തിൽനിന്ന് നിരവധിപേരെ രക്ഷപ്പെടുത്തിയതും കമാൻഡോകളായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story