Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:05 AM GMT Updated On
date_range 13 March 2018 5:05 AM GMTകാട്ടുതീ: മരിച്ചവരിൽ കോയമ്പത്തൂർ സ്വദേശിയും; ഭാര്യ ഗുരുതരാവസ്ഥയിൽ
text_fieldsbookmark_border
കോയമ്പത്തൂർ: തേനിയിൽ കാട്ടുതീക്കിരയായ ദമ്പതികളിൽ ഭർത്താവ് െവന്തു മരിച്ചു. ഭാര്യ ഗുരുതര പൊള്ളലേറ്റ് മധുര അപ്പോളോ ആശുപത്രിയിലാണ്. കോയമ്പത്തൂർ കിണത്തുക്കടവിലെ പരേതനായ വിശ്വനാഥെൻറ മകൾ ദിവ്യ (30), ഭർത്താവ് കന്യാകുമാരി മാർത്താണ്ഡം സ്വദേശിയും കോയമ്പത്തൂരിൽ താമസക്കാരനുമായ വിപിൻ ദാമോദരൻ (34) എന്നിവരാണ് ദുരന്തത്തിൽപ്പെട്ടത്. എൻജിനീയറിങ് ബിരുദധാരികളായ ഇരുവരുടെയും വിവാഹം രണ്ടുവർഷം മുമ്പാണ് നടന്നത്. ദിവ്യയുടെ പിതാവ് വിശ്വനാഥൻ അടുത്തിടെ മരിച്ചതിനാൽ കിണത്തുക്കടവിലെ ഇൗർച്ചമില്ലുൾപ്പെടെയുള്ള സ്ഥാപനങ്ങൾ വിപിനാണ് ഏറ്റെടുത്ത് നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story