Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅന്വേഷണത്തിന്​...

അന്വേഷണത്തിന്​ ഉത്തരവ്​; വനത്തിലെ അനധികൃതപ്രവേശനം തടയും

text_fields
bookmark_border
കോയമ്പത്തൂർ: തേനി ദുരന്തം കണക്കിലെടുത്ത് വനഭാഗങ്ങളിലെ അനധികൃത പ്രവേശനം തടയാൻ തമിഴ്നാട് വനംവകുപ്പ് കർശന നടപടികളെടുക്കുന്നു. മലകയറ്റ പരിശീലനത്തിനും സാഹസിക-പ്രകൃതിപഠന യാത്രകൾക്കും നിയന്ത്രണമേർപ്പെടുത്തും. തേനി ദുരന്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി സേലത്ത് അറിയിച്ചു. അനുമതി വാങ്ങാതെ വനത്തിൽ പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളും. ഫെബ്രുവരി മുതൽ ജൂൺ വരെ വിനോദസഞ്ചാരികൾക്ക് വനഭാഗങ്ങളിൽ പ്രവേശനം നിഷേധിക്കും. ഒരാഴ്ചയായി സമീപവനഭാഗങ്ങളിൽ കാട്ടുതീ വ്യാപകമാണ്. ട്രക്കിങ് സംഘങ്ങൾ വനത്തിനകത്തേക്ക് പോകുന്നത് ബന്ധപ്പെട്ട വനം അധികൃതർ തടയാത്തതും വിവാദമായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story