Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകടലിൽ ചൂട് കൂടി;...

കടലിൽ ചൂട് കൂടി; മത്സ്യലഭ്യതയിൽ വൻ കുറവ്

text_fields
bookmark_border
പൊന്നാനി: കാലാവസ്ഥ വ്യതിയാനം കാരണം കടലിലും ചൂട് കൂടിയതോടെ മത്സ്യലഭ്യതയിൽ ഗണ്യമായ കുറവ്. മത്സ്യബന്ധനത്തിനിറങ്ങുന്ന തൊഴിലാളികൾ ഇതുമൂലം ഒഴിഞ്ഞ വലയുമായാണ് തീരത്തെത്തുന്നത്. ചൂട് വർധിച്ചതോടെ ചെറുമത്സ്യങ്ങൾ മറ്റിടങ്ങളിലേക്ക് മാറുന്നതായാണ് തൊഴിലാളികൾ പറയുന്നത്. ഇതുമൂലം വലിയ ബോട്ടുകൾ നഷ്ടം ഭയന്ന് ഉൾക്കടലിൽ പോകാതെ കരയോട് ചേർന്നാണ് മീൻ പിടിക്കുന്നത്. ഇതോടെ ചെറുതോണികളിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്നവർക്ക് മീൻ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. നഷ്ടം കാരണം പകുതി തൊഴിലാളികളുമായാണ് പല ബോട്ടുകളും കടലിലിറങ്ങുന്നത്. കഴിഞ്ഞ ട്രോളിങ് നിരോധനത്തിന് ശേഷം കടലിലിറങ്ങിയവർക്ക് ഇതുവരെ കാര്യമായി മത്സ്യം ലഭിച്ചിട്ടില്ല. മിക്ക തൊഴിലാളികളും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മറ്റു തൊഴിലിന് പോവുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story