Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിര്‍മാണ മേഖലയിലെ വില...

നിര്‍മാണ മേഖലയിലെ വില വർധനക്കെതിരെ പ്രക്ഷോഭം

text_fields
bookmark_border
മലപ്പുറം: നിര്‍മാണമേഖലയിൽ അടിക്കടിയുണ്ടാവുന്ന വിലവര്‍ധന ചെറുകിട കരാറുകാരെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോൺക്രീറ്റ് വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സി.ഡബ്ല്യൂ.എസ്.എ) ജില്ല ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഒരു വര്‍ഷത്തിനിടെ മെറ്റല്‍, കമ്പി, എം സാൻഡ്, സിമൻറ് തുടങ്ങിയവക്കെല്ലാം വില കുതിച്ചുയർന്നു. സര്‍ക്കാറും ബന്ധപ്പെട്ട അധികാരികളും കുത്തക മുതലാളിമാരുടെ കൊള്ളക്കെതിരെ നടപടിയെടുക്കാന്‍ തയാറാവാത്ത സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുമെന്ന് ഇവർ കൂട്ടിച്ചേർത്തു. മുജീബ് കൂട്ടായി, ടി.പി. മുഹമ്മദ് ഷാ, സി.കെ. ശശി, സി. ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story