Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാഗേജ്​ മോഷണം:...

ബാഗേജ്​ മോഷണം: കസ്​റ്റംസ്​ കമീഷണറുടെ പ്രസ്​താവന പ്രതിഷേധാർഹം

text_fields
bookmark_border
കൊണ്ടോട്ടി: വിമാനത്താവളങ്ങളിലെ ബാഗേജ് മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റംസ് കമീഷണറുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് കാലിക്കറ്റ് എയർപോർട്ട് ലേബർ കോൺട്രാക്ട് യൂനിയൻ (െഎ.എൻ.ടി.യു.സി). മോഷണത്തിന് പിറകിൽ കരാർ കമ്പനിയിലെ ജീവനക്കാരാണെന്ന് കഴിഞ്ഞ ദിവസം കസ്റ്റംസ് കമീഷണർ പറഞ്ഞിരുന്നു. കരാർ ജീവനക്കാരെ മുഴുവൻ പരിശോധന നടത്തിയിട്ടാണ് വിമാനത്താവളത്തിന് പുറത്ത് വിടുന്നത്. വിമാനത്തിനകത്ത് ജോലി ചെയ്യുന്ന ജീവനക്കാരെ വിമാനക്കമ്പനി സെക്യൂരിറ്റി ഉദ്യോഗസ്ഥരും ടെർമിനലിന് പുറത്തുവരുേമ്പാൾ സി.െഎ.എസ്.എഫും ദേഹപരിശോധന നടത്തും. പൊലീസ് വെരിഫിക്കേഷനും പാസ്പോർട്ടും നൽകിയ ശേഷമാണ് നിയമനം നൽകുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ, വിമാനത്താവളത്തിൽ എല്ലായിടത്തും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും യൂനിയൻ വർക്കിങ് പ്രസിഡൻറ് പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story