Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂന്ന്​...

മൂന്ന്​ പഞ്ചായത്തുകളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം

text_fields
bookmark_border
അംഗീകാരം ലഭിച്ചവയിൽ പെരിന്തൽമണ്ണ നഗരസഭയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും മലപ്പുറം: 2018-19 വർഷത്തേക്കുള്ള വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ജില്ല വികസന സമിതി അംഗീകരിച്ചു. കൂട്ടിലങ്ങാടി, താനാളൂർ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളുടെയും പെരിന്തൽമണ്ണ നഗരസഭയുടെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തി​െൻറയും പദ്ധതികളാണ് അംഗീകരിച്ചത്. മലപ്പുറം ജില്ല പഞ്ചായത്തി​െൻറയും പരപ്പനങ്ങാടി നഗരസഭയുടെയും 2017-18 വർഷത്തെ പദ്ധതി ഭേദഗതിയും യോഗം അംഗീകരിച്ചു. കഴിഞ്ഞ വർഷത്തെ പദ്ധതി വിഹിതത്തിൽ ജില്ലയിൽ 59.19 ശതമാനം തുകയാണ് ചെലവഴിച്ചത്. 59.73 ആണ് സംസ്ഥാന ശരാശരി. ഗ്രാമപഞ്ചായത്തുകൾ 69.08 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകൾ 54.40 ശതമാനവും മുനിസിപ്പാലിറ്റികൾ 56.05 ശതമാനവുമാണ് ഫണ്ട് ചെലവഴിച്ചത്. മലപ്പുറം ജില്ല പഞ്ചായത്ത് ചെലവഴിച്ചത് 30.55 ശതമാനവും. ജില്ല പഞ്ചായത്ത് ഹാളിൽ ചേർന്ന വികസനസമിതി യോഗത്തിൽ പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, വികസനസമിതി അംഗങ്ങളായ സലിം കുരുവമ്പലം, എ.കെ. അബ്ദുറഹ്മാൻ, ഇസ്മായീൽ മൂത്തേടം, ഇ.എൻ. മോഹൻദാസ്, റഫീഖ, പ്ലാനിങ് ഓഫിസർ പി. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story