Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡരികിൽ നടപ്പാത...

റോഡരികിൽ നടപ്പാത പണിയണമെന്ന് ആവശ്യം

text_fields
bookmark_border
പുലാമന്തോൾ: കൊച്ചുകുട്ടികൾ പഠിക്കാനെത്തുന്ന മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന റോഡരികിൽ നടപ്പാത പണിയണമെന്ന ആവശ്യം ശക്തം. സംസ്ഥാന പാതയിൽ പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ തിരുനാരായണപുരത്താണ് നടപ്പാതയില്ലാത്തത്. മദ്റസയും എ.എൽ.പി സ്കൂളും അംഗൻവാടിയും ഗതാഗതത്തിരക്കേറിയ റോഡരികിലാണ് പ്രവർത്തിക്കുന്നത്. അതിനാൽതന്നെ അപകടഭീഷണി ഏറെയാണ്. പലപ്പോഴും രക്ഷിതാക്കൾക്ക് കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനത്തിലെത്തിക്കേണ്ട അവസ്ഥയാണ്. വീതി കുറഞ്ഞ റോഡരികിൽ സ്ഥാപിച്ച വൈദ്യുതി കാലുകൾ കാരണം റോഡിലൂടെ നടക്കുകയല്ലാതെ മറ്റ് വഴിയും ഇല്ല. അമിത വേഗതയിൽ വരുന്ന വാഹനങ്ങളുടെ ഇടയിലൂടെയാണ് പലപ്പോഴും ഈ കൊച്ചുകുട്ടികൾക്ക് നടക്കേണ്ടി വരുന്നത്. ഇതിന് പരിഹാരമെന്നോണം കാൽനടക്കായി റോഡരികിൽ നടപ്പാത നിർമിച്ചുതരണമെന്നാണ് തിരുനാരായണപുരം ലൈവ് ജനകീയ കൂട്ടായ്മ ആവശ്യപ്പെടുന്നത്. യോഗത്തിൽ സെക്രട്ടറി അനീസ് മുണ്ടക്കാടൻ, രക്ഷാധികാരി ഹനീഫ മാസ്റ്റർ, സുകുമാരൻ മുണ്ടക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story