Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:03 AM GMT Updated On
date_range 2018-03-13T10:33:00+05:30ശ്രീരാമനവമി രഥയാത്ര സമാപിച്ചു
text_fieldsകരുവാരകുണ്ട്: 'ലോകം ഒരു കുടുംബം' സന്ദേശത്തിൽ കൊല്ലൂർ മൂകാംബികാദേവീ ക്ഷേത്രത്തിൽനിന്ന് തിരുവനന്തപുരം ശ്രീ രാമദാസ ആശ്രമം വരെ നടത്തുന്ന ശ്രീരാമനവമി രഥയാത്ര ജില്ലയിൽ പര്യടനം പൂർത്തിയാക്കി. സമാപനവും ഹിന്ദുമഹാ സമ്മേളനവും നീലാങ്കുറുശ്ശി അയ്യപ്പക്ഷേത്രത്തിൽ നടന്നു. സർവമംഗള പൂജ, വിശിഷ്ട വ്യക്തികളെ ആദരിക്കൽ എന്നിവ നടന്നു. സ്വാമി സത്യാനന്ദ തീർഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രഹ്മചാരി അരുൺ ജി.എൻ.എം. കദംബൻ നമ്പൂതിരിപ്പാട്, ടി.കെ. ശിവരാജൻ എന്നിവർ സംസാരിച്ചു. ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ വെള്ളില വേലായുധൻ, പി.ജി. സുരേഷ്, കറുത്തേടത്ത് സുരേഷ്, ഭാസ്കരൻ കൈനിശ്ശേരി, കെ. മാധവൻകുട്ടി, കെ. ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Next Story