Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:03 AM GMT Updated On
date_range 2018-03-13T10:33:00+05:30ജില്ലയിൽ പോക്സോ കോടതി ഇനിയും വൈകരുത്
text_fieldsമഞ്ചേരി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമത്തിെൻറ ഭാഗമായി മലപ്പുറത്ത് സ്പെഷൽ കോടതിക്ക് ഇനിയും വൈകരുതെന്ന് ജില്ല പഞ്ചായത്തിെൻറ കത്ത്. ഇതിെൻറ ആവശ്യകത വിവരിച്ച് മലപ്പുറത്തെ മന്ത്രിയും സ്പീക്കറുമടക്കം 16 എം.എൽ.എമാർക്കും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണിക്കൃഷ്ണൻ കത്ത് നൽകി. സംസ്ഥാനത്ത് കേസുകളുടെ എണ്ണത്തിെൻറ കാര്യത്തിൽ കഴിഞ്ഞവർഷം അഞ്ചാംസ്ഥാനത്തായിരുന്നു മലപ്പുറം. അതിന് തൊട്ടുമുമ്പ് രണ്ടാം സ്ഥാനത്തും. 244 കേസുകളാണ് കഴിഞ്ഞവർഷം മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും സ്പെഷൽ കോടതിയുണ്ട്. മലപ്പുറത്ത് അഡീഷനൽ െസഷൻസ് കോടതിക്ക് ചുമതല നൽകിയിരിക്കുകയാണ്. കേസെടുത്താൽ പരമാവധി ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് നിയമം. എന്നാൽ, 2012ൽ നിയമം വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ പോലും ഇപ്പോഴും വിചാരണ കാത്ത് കഴിയുകയാണ്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിമാരും സ്പെഷൽ കോടതിയുടെ ആവശ്യകത ഒാർമപ്പെടുത്തിയിരുന്നു. കുട്ടികൾ പരാതിക്കാരായ കേസുകളിൽ സാധാരണ രീതിയിലുള്ള കോർട്ട് ഹാളും സൗകര്യങ്ങളും പോര. അഡീഷനൽ സെഷൻസ് ഒന്നിലാണ് പോക്സോ കേസുകൾ വിചാരണ ചെയ്യുന്നത്. ഇവിടെ മറ്റ് കേസുകളും വരുന്നുണ്ട്. പീഡനക്കേസിൽ നാലുവർഷം കഠിനതടവും പിഴയും മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. മണ്ണാർമല കാര്യവട്ടത്തെ ചക്കപ്പത്ത് വീട്ടിൽ മൻസൂറിനെയാണ് (27) മഞ്ചേരി ജില്ല ഒന്നാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2010 ഏപ്രിൽ 21നായിരുന്നു സംഭവം. പിഴയടച്ചില്ലെങ്കിൽ അഞ്ചുമാസം അധികതടവ് അനുഭവിക്കണം.
Next Story