Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.ജെ.പി പ്രാദേശിക...

ബി.ജെ.പി പ്രാദേശിക നേതാവിന്​ വെട്ടേറ്റു

text_fields
bookmark_border
മുഴപ്പിലങ്ങാട് (കണ്ണൂർ): കുളം ബസാറിലെ ഓട്ടോ ഡ്രൈവറും മുഴപ്പിലങ്ങാട് പഞ്ചായത്ത് ബി.ജെ.പി സെക്രട്ടറിയുമായ ടി. സന്തോഷിന് (49) വെേട്ടറ്റു. കെട്ടിനകത്തിനടുത്ത് പാച്ചാക്കര റോഡിൽ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് ഓട്ടോറിക്ഷ കെട്ടിനകം പള്ളിക്ക് സമീപം ഉടമയുടെ വീട്ടിൽവെച്ച് തിരികെ സൈക്കിളിൽ കുളംബസാറിലെ വീട്ടിലേക്ക് പോകുംവഴി പിറകിൽനിന്ന് അക്രമികൾ തലക്കടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നുവെന്നാണ് മൊഴി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കാട് പൊലീസാണ് പരിക്കേറ്റ സന്തോഷിനെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ എത്തിച്ചത്. തലക്കും കൈക്കും കാലിനുമാണ് പരിക്ക്. ആക്രമണത്തിനുപിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് എടക്കാട് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് കനത്ത പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story