Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവി​െൻറ കൊലപാതകം;...

മധുവി​െൻറ കൊലപാതകം; മജിസ്​റ്റീരിയൽ അന്വേഷണം തുടങ്ങി

text_fields
bookmark_border
അഗളി: ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയൽ അന്വേഷണം തുടങ്ങി. മണ്ണാർക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം. രമേശ​െൻറ നേതൃത്വത്തിലുള്ള ജുഡീഷ്യൽ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. രാവിലെ മുക്കാലിയിലെത്തിയ സംഘം ആരോപണ വിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥരിൽനിന്നും വനം വാച്ചർമാരിൽനിന്നും മൊഴിയെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണത്തെതുടർന്നാണ് സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചത്. മധു താമസിച്ചിരുന്ന ചിണ്ടക്കി വനത്തിനുള്ളിലെ ഗുഹ സംഘം സന്ദർശിച്ചു. പിടികൂടിയത് ഇവിടെ നിന്നാണ്. ആൾക്കൂട്ടം ചോദ്യം ചെയ്ത സ്ഥലത്ത് തെളിവെടുപ്പ് നടത്തി. മുക്കാലി കവലയിലെത്തിയ സംഘം മധുവിനെ കെട്ടിയിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും തെളിവെടുപ്പ് നടത്തി. പിന്നീട് ചിണ്ടക്കി ഊരിലെത്തി മധുവി​െൻറ അമ്മ മല്ലികയിൽനിന്ന് മൊഴിയെടുത്തു. അഗളി സി.ഐ. സലീഷ് എൻ. ശങ്കറി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘത്തെ അനുഗമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story