Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭോപ്പാലിൽ...

ഭോപ്പാലിൽ വൃദ്ധദമ്പതികൾ കൊല്ലപ്പെട്ട സംഭവം: വേലക്കാരൻ പിടിയിൽ

text_fields
bookmark_border
മണ്ണാർക്കാട്: മണ്ണാർക്കാട് സ്വദേശികളായ വൃദ്ധദമ്പതികൾ മധ്യപ്രദേശിലെ ഭോപ്പാലിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിൽ വേലക്കാരൻ അറസ്റ്റിൽ. അയൽവാസി കൂടിയായ രാജുവിനെയാണ് (32) പിപിലാനി പൊലീസ് പിടികൂടിയത്. ഭോപ്പാൽ ഹജൂരി കലൻ നർമദവാലിയിലെ 13ാം നമ്പർ വീട്ടിൽ താമസിക്കുന്ന മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ മണ്ണാർക്കാട് നായാടിപ്പാറ മുണ്ടാരത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (74), ഭാര്യ റിട്ട. നഴ്സ് ഗോമതി (63) എന്നിവരെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. വർഷങ്ങളായി വീട്ടിലെ വേലക്കാരനായ രാജു വ്യാഴാഴ്ച രാത്രി ഗോപാലകൃഷ്ണൻ നായരുടെ വീട്ടിലാണ് താമസിച്ചതെന്ന് പറയുന്നു. രാത്രി ഇയാൾ പണം കടം ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിച്ചെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. കാലിൽ പരിക്കേറ്റതും ആശുപത്രിയിൽ ചികിത്സ തേടിയതുമാണ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ സഹായകമായത്. ഗോമതിയുടെ സ്വർണമാല നഷ്ടപ്പെട്ടതിനാൽ മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന സംശയം ഉയർന്നിരുന്നു. നഷ്ടപ്പെട്ട മാല പൊലീസ് കണ്ടെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story