Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകവിതയുടെ കാര്‍ണിവലിന്...

കവിതയുടെ കാര്‍ണിവലിന് ഇന്ന് സമാപനം

text_fields
bookmark_border
പട്ടാമ്പി: മൂന്നാംക്ലാസുകാരി മുതല്‍ മുതിര്‍ന്ന കവികള്‍ വരെ സംഗമിച്ച 'കവിതയുടെ കാർണിവലി'ന് ഞായറാഴ്ച തിരശ്ശീല വീഴും. വി.കെ. സുബൈദ, വിഷ്ണുപ്രസാദ്, ഡി. അനില്‍കുമാര്‍, അരുണ്‍ പ്രസാദ്, ഡോ. വിജു നായരങ്ങാടി, ടി.പി. അനില്‍കുമാര്‍, ശ്രീകുമാര്‍ കരിയാട്, ശൈലൻ, കുഴൂര്‍ വില്‍സണ്‍, സച്ചിദാനന്ദന്‍ പുഴങ്കര, സുനില്‍ മാലൂർ, എം.സി. സുരേഷ്, ഒ.പി. സുരേഷ്, നജീബ് റസൽ, വി. ജയദേവ്, വി.വി. ഷാജു, എം.ആര്‍. രേണുകുമാര്‍, ബിനു എം. പള്ളിപ്പാട്, എസ്. കലേഷ്, സുധീര്‍ രാജ്, എം.ആര്‍. വിബിന്‍ എന്നിവര്‍ കവിതകൾ അവതരിപ്പിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദേശീയ കവിസമ്മേളനത്തില്‍ ചന്ദ്രകാന്ത പാട്ടീലും മംമ്ത സാഗറും 'കവിതയുടെ ഇന്ത്യന്‍ പശ്ചാത്തലം' വിശദീകരിച്ചു. തുടർന്ന് കല്‍പറ്റ നാരായണൻ, അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, മംമ്ത സാഗർ, മനോജ് കുറൂര്‍, അനിത തമ്പി എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് തമിഴ് എഴുത്തുകാരി ലീന മണിമേഖല അവതരിപ്പിച്ച പോയട്രി പെര്‍ഫോമന്‍സും പട്ടാമ്പി കോളജ് തിയറ്റര്‍ ക്ലബ് അവതരിപ്പിച്ച രംഗാവിഷ്‌കാരവും നടന്നു. ജാതീയത എല്ലാക്കാലത്തും മലയാള കവിത ചര്‍ച്ച ചെയ്ത വിഷയമാണെന്ന് നിരൂപകന്‍ ടി.ടി. ശ്രീകുമാറും നവോത്ഥാനം കേരളത്തില്‍ സംഭവിച്ചിട്ടില്ലെന്ന് ഡോ. രാജേന്ദ്രന്‍ എടത്തുംകരയും സെമിനാറിൽ പറഞ്ഞു. ഞായറാഴ്ച രാവിലെ അംബികാസുതന്‍ മാങ്ങാടി​െൻറ പ്രഭാഷണവും പതിനൊന്നിന് ഡോ. എം. ലീലാവതിയെ ആദരിക്കലും കവിസംഗമവും ചിത്രപ്രദര്‍ശനവും നടക്കും. സന്തോഷ് മാനിച്ചേരി, എം.ജി. രവികുമാര്‍, ഡോ. പി.പി. പ്രകാശൻ, പി.എന്‍. ഗോപീകൃഷ്ണന്‍ എന്നിവർ പ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story