Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരളത്തില്‍ ഏറ്റവും...

കേരളത്തില്‍ ഏറ്റവും കാപട്യമുള്ളവര്‍ കവികൾ ^കല്‍പറ്റ നാരായണന്‍

text_fields
bookmark_border
കേരളത്തില്‍ ഏറ്റവും കാപട്യമുള്ളവര്‍ കവികൾ -കല്‍പറ്റ നാരായണന്‍ പട്ടാമ്പി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപട്യമുള്ളവര്‍ കവികളാണെന്നും പ്രതികരിക്കാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കവിതകളെഴുതുന്നവർ ഇവിടെയേറെയാണെന്നും നിരൂപകൻ കല്‍പറ്റ നാരായണൻ. ഇത് അനുഭവത്തി​െൻറ അടിസ്ഥാനത്തിലുണ്ടാകുന്ന എഴുത്തുകളാണെന്ന് പറയാന്‍ വയ്യെന്നും പട്ടാമ്പിയില്‍ 'കവിതയുടെ കാര്‍ണിവലി'ല്‍ അസംസാരിക്കവെ അദ്ദേഹം പറഞ്ഞു. കരി വാരിപ്പൂശിയ പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും കറുത്തകുട്ടിയുടെ വേദന മനസ്സിലാക്കാനാകില്ല. ചുരുങ്ങിയ വാക്കുകളില്‍ സങ്കീര്‍ണമായ കാര്യങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴാണ് സൃഷ്ടി മഹത്തരമാകുന്നത്. സംഗീതത്തില്‍ അല്ലാതെ സോഷ്യലിസം മറ്റൊരിടത്തും വരുന്നില്ല. കവിതയുടെ ഏറ്റവും ചെറിയ ഏകകം വാക്കാണ്. കവികൾ വാക്കില്‍ ശ്രദ്ധിച്ചാല്‍ മതി. മലയാള കവിതകളില്‍ നവീനാശയങ്ങള്‍ കുറവാണ്. കറുപ്പുനിറം നമുക്കൊരു അനുഭവമാക്കുന്നതിനും എഴുത്തുകാര്‍ക്ക് കഴിയുന്നില്ല -കല്‍പറ്റ നാരായണൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story