Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലെവൽ ക്രോസുകളിൽ...

ലെവൽ ക്രോസുകളിൽ അടിപ്പാത നിർമാണം: റെയിൽവേ പൊതുജനാഭിപ്രായം തേടും

text_fields
bookmark_border
പാലക്കാട്: ലെവൽ ക്രോസുകളിൽ അടിപ്പാത നിർമിക്കാൻ റെയിൽവേ പൊതുജനാഭിപ്രായം തേടുന്നു. ആളില്ല ലെവൽ ക്രോസുകൾ ഇല്ലാതാക്കാനും അപകടം കുറക്കാനുമാണ് നടപടികൾ കൂടുതൽ സുതാര്യമാക്കുന്നത്. മേൽപ്പാലങ്ങളും സമാന്തര പാതകളും ചെലവേറിയതാണെന്ന കണ്ടെത്തലിനെ തുടർന്നാണ് അടിപ്പാത നിർമാണം പ്രോത്സാഹിപ്പിക്കുന്നത്. അടിപ്പാത നിർമിക്കാൻ സൗകര്യമുള്ള ലെവൽ ക്രോസുകളുടെ ചിത്രമെടുത്ത് റെയിൽവേക്ക് വാട്സ്ആപ്പിൽ അയച്ചാൽ മതി, നിർമാണത്തിനുള്ള മുഴുവൻ ചെലവും റെയിൽവേ വഹിക്കും. റെയിൽവേ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. 9746763204, 9746763002 എന്നീ നമ്പറുകളിലേക്കാണ് ചിത്രങ്ങളും വിവരങ്ങളും അയക്കേണ്ടത്. ഫോണിൽ നേരിട്ടും വിവരങ്ങൾ അറിയിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story