Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനസ്തേഷ്യ വിദഗ്​ധരുടെ...

അനസ്തേഷ്യ വിദഗ്​ധരുടെ ദക്ഷിണേന്ത്യൻ സമ്മേളനത്തിന്​ തുടക്കം

text_fields
bookmark_border
പെരിന്തൽമണ്ണ: അനസ്തേഷ്യ വിദഗ്ധരുടെ ദക്ഷിണേന്ത്യൻ സമ്മേളനത്തിന് മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടക്കമായി. കോളജ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യ (ഐ.എസ്.എ) സംസ്ഥാന അധ്യക്ഷൻ ഡോ. പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഒാർഗനൈസിങ് പ്രസിഡൻറ് ഡോ. മംഗേഷ് ഷേണായ്, ഡോ. ശ്രീജിത് എന്നിവർ സംസാരിച്ചു. ഐ.എസ്.എ ദേശീയ വൈസ് പ്രസിഡൻറ് ഡോ. ബൽജിത്ത് സിങ്, നിയുക്ത പ്രസിഡൻറ് ഡോ. ബാലഭാസ്കർ, ഡോ. എസ്. രേമശ്, േഡാ. രാംകുമാർ വെങ്കിടേശ്വരൻ, ഡോ. മഞ്ജുനാഥ്, ഡോ. മീനാക്ഷി സുന്ദരൻ, ഡോ. അനന്തപരമേശ്വരി, ഡോ. രവീന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ശസ്ത്രക്രിയക്കും വേദന നിവാരണത്തിനുമുള്ള ആധുനിക ചികിത്സരീതികൾ സംബന്ധിച്ച ശിൽപശാലക്ക് ഡോ. സന്ദീപ് ദിവാൻ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story